Latest News
Loading...

അയണ്‍ ഫാബ്രിക്കേഷന്‍ & എഞ്ചിനീയറിംഗ് യൂണിറ്റ് വാര്‍ഷിക പൊതുയോഗം

കേരള അയണ്‍ ഫാബ്രിക്കേഷന്‍ & എഞ്ചിനീയറിംഗ് യൂണിറ്റ് അസ്സോസിയേഷന്‍ ഈരാറ്റുപേട്ട മേഖലാ വാര്‍ഷിക പൊതുയോഗം മേലുകാവില്‍ വച്ച് നടന്നു. മേഖലാ പ്രസിഡന്റ് TL ശശി അദ്ധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറിയായിരുന്ന സുരേഷ് MT യുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 2021-2024 കാലയളവിലേയ്ക്കുള്ള മേഖലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. 



.ലൈസന്‍സില്ലാത്ത മൊബൈല്‍ വെല്‍ഡിംഗ് പണികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് യോഗം സര്‍ക്കാര്‍ അധികാരികളോട് ആവശ്യപ്പെട്ടു. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കഴിയുന്ന രീതിയില്‍ സഹായമെത്തിക്കണമെന്ന് യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മറ്റി അംഗം ജയപ്രകാശ്, ജില്ലാ കമ്മറ്റി അംഗം സോമന്‍ എന്നിവര്‍ തെരഞ്ഞെടുപ്പില്‍ നിരീക്ഷകരായിരുന്നു.


.പുതിയ ഭാരവാഹികള്‍ 
പ്രസിഡന്റ് - TL ശശി
സെക്രട്ടറി - റെജിമോന്‍  PR
ട്രഷറര്‍ സുകുമാരന്‍ PG

Post a Comment

0 Comments