Latest News
Loading...

ഔദ്യോഗിക നടപടി അല്ലാത്തതിനാൽ പങ്കെടുത്തില്ല. ആൻ്റോ പടിഞ്ഞാറേക്കര
പാലാ: ബൈപാസിൻ്റെ പ്രവേശന കവാടം വീതി കൂട്ടുന്ന പണികളുടെ ഉദ്ഘാടനം എന്നത് സർക്കാരിൻ്റെ ഔദ്യോഗിക പരിപാടി അല്ലാത്തതിനാലും നിർമ്മാണത്തിനായുള്ള പ്രാഥമിക നടപടി ക്രമങ്ങൾ പോലും പൂർത്തിയാകാത്തതിനാൽ സർക്കാർ വകുപ്പുകളുടെ അനുമതിയോ അംഗീകാരമോ ഇല്ലാത്തതായതിനാലുമാണ് എം.എൽ.എ സംഘടിപ്പിച്ച സ്വകാര്യ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.സർക്കാർ വകുപ്പ് അധികൃതരും പങ്കെടുത്തില്ല. ഇവിടെ റോഡ് നിർമ്മാണം ആരംഭിക്കണമെങ്കിൽ നിരവധി നടപടിക്രമങ്ങൾ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്. ഇതെല്ലാം അതിവേഗം നടത്തേണ്ടതിന് ആവശ്യമായ ഇട പെടൽ നഗരസഭാ നേതൃത്വം നിരന്തരമായി നടത്തി വരുകയുമാണ്. 


സിവിൽ സ്റ്റേഷന് എതിർവശത്ത് നേരത്തെ കെ.എസ്.ടി.പി ഏറ്റെടുത്ത സ്ഥലവുമുണ്ട്. ഈ ഭാഗം പി.ഡബ്ല്യു.ഡിക്ക് കൈമാറണം.വൈദ്യുതി, ജലവിതരണം, ടെലിഫോൺ വകുപ്പുകളുടെ സഹകരണവും നടപടിയും കൂടി ഉണ്ടാവണം'. .4 കിലോമീറ്റർ ദൈർഘ്യമുള്ള സമാന്തര റോഡിൻ്റെ തൊണ്ണൂറ്റി ഒൻപത് ശതമാനവും പൂർത്തികരിച്ച് വർഷങ്ങൾ മുന്നേ ഗതാഗതത്തിന് തുറന്ന് കൊടുത്താണ് ഉൽഘാടനം ചെയ്തത്. ഈ റോഡിൻ്റെ നിർമ്മാണത്തിന്  സ്ഥലം വിട്ടുനൽകിയ നൂറോളം ഭൂവുടമകളും ചർച്ചയുടെ അടിസ്ഥാനത്തിൽ ഉഭയകക്ഷി ചർച്ച പ്രകാരം സർക്കാർ നിശ്ചയിച്ച വില ലഭ്യമാക്കിയാണ് (നൊഗോ ഷിബൾ പർച്ചേയ്സ് ) റോഡിനായി ഭൂമി വിട്ടു നൽകിയത്. .സൗജന്യമായി നൽകിയ വരും ഉണ്ട്. എന്നാൽ ഏതാനും പേർ മാത്രം കോടതിയെ സമീപിച്ച് അനന്തമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ നീണ്ടു പോയപ്പോൾ കേസ് പെട്ടന്ന് തീർപ്പാക്കാൻ പാലാ നഗരസഭയും കക്ഷി ചേർന്നിരുന്നു.പാലാ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്തുള്ള ഈ തർക്കം പരിഹരിച്ച് ആ ഭാഗത്തെ ഗതാഗത തടസ്സം ഒഴിവാക്കേണ്ടത് നഗരസഭയുടേയും ഉത്തരവാദിത്വമാണ്. അതിനായി ജനപ്രതിനിധികളും നഗരസഭയും ഒത്തുചേർന്ന്  പ്രവൃത്തിക്കുന്നതിനു പകരം പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം നിരവധി ഉൽഘാടനങ്ങൾ നടത്തുന്നത് പാലാക്കാർ തിരിച്ചറിയുമെന്നും ആൻ്റോ പടിഞ്ഞാറെക്കര പറഞ്ഞു. 

.ഏറ്റെടുത്ത ഭാഗത്തെ മണ്ണും കല്ലും നീക്കം ചെയ്യുന്നതിനായിജിയോളജി വകുപ്പ് അനുമതി നൽകിയ കുറച്ച് ഭാഗത്തെ മണ്ണ് നീക്കം ചെയ്യൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.തുടർന്ന് വരുന്ന ഭാഗത്തെ കെട്ടിടങ്ങൾ ലേലം ചെയ്യുന്ന നടപടികളുടെ പരസ്യ ലേലം ഇന്ന് (ചൊവ്വാഴ്ച ) നടത്താൻ ഇരിക്കുന്നതേയുള്ളു. അതിനു ശേഷം മാത്രമെ റോഡ് നിർമ്മാണത്തിൻ്റെ ടെൻഡർ നടപടികൾ ആരംഭിക്കുവാൻ പോലും പൊതുമരാമത്ത് വകുപ്പിന് സാധിക്കുകയുള്ളു. അതിന് ശേഷം വകുപ്പ് ഔദ്യോഗിക ഉൽഘാടനം നടത്തിയിരുന്നെങ്കിൽ പാലാ നഗരസഭാ ചെയർമാൻ എന്ന നിലയിൽ ഞാനും പങ്കെടുത്തേനെ.

.മാണി സാറിൻ്റെ സ്വപ്ന പദ്ധതിയായ ബൈപാസിന് അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം കെ.എം മാണി ബൈപാസ് എന്ന് കേരള സർക്കാർ നാമകരണം ചെയ്യപ്പെട്ട ഈ റോഡിൻ്റെ പൂർത്തികരണത്തിനായി ആരുമായും സഹകരിക്കുന്നതിന് വൈമനസ്യം ഇല്ലായെന്നും ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര അറിയിച്ചു. ബൈപാസ് തടസ്സം നീങ്ങി എന്ന് ഇപ്പോൾ തന്നെ ആറാം പ്രാവശ്യമാണ് കേൾക്കുന്നത്. സർക്കാർ അനുമതി ഇല്ലാത്ത ഏകപക്ഷീയ ചടങ്ങിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ തനിക്കെതിരെയുള്ള ആക്ഷേപം ജനങ്ങൾ പുച്ചിച്ചു തള്ളുമെന്നും ചെയർമാൻ പറഞ്ഞു.. നിർമാണോദ്ഘാടനം എന്ന പേരിൽ ചടങ്ങ് നടത്തി രാഷ്ട്രീയ എതിരാളികൾക്കെതിരെ ആക്ഷേപിക്കുവാൻ നടത്തിയ ശ്രമം അപലനീയമാണ്.

Post a Comment

0 Comments