ഭാര്യയുടെയും കാമുകന്‍റെയും കിടപ്പറവീഡിയോ പുറത്തുവന്നതോടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭാര്യയും അറസ്റ്റിൽ. പാങ്ങോട് കാണിക്കര വട്ടക്കരിക്കകത്ത് ശ്രീകാര്യ മടത്തുനട ലെയ്ൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാഭവനിൽ കെ. ശിവപ്രസാദിന്‍റെ (35) ആത്മഹത്യയെ തുടർന്നാണ് അറസ്റ്റ്.
.അഖിലയക്കെതിരെ പ്രേരണാകുറ്റത്തിനു കേസെടുത്താണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയാണ് അഖില. വിഷ്‌ണു രണ്ടാം പ്രതിയാണ്. 2019 സെപ്റ്റംബർ എട്ടിനാണ് ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെയും കാമുകന്‍റെയും രഹസ്യ വീഡിയോ പുറത്തു വന്നതിനു പിന്നാലെയായിരുന്നു ശിവപ്രസാദ് ജീവനൊടുക്കിയത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഭാര്യാ കാമുകൻ വിഷ്‌ണു അറസ്റ്റിലായിരുന്നു.
.നേരത്തെ തച്ചോട്ടുകാവിലെ ഗ്യാസ് ഏജൻസിയിൽ ജോലി ചെയ്യുന്ന സമയത്താണ് അഖില വിഷ്‌ണുവുമായി അടുപ്പത്തിലാകുന്നത്. പിന്നീട് അഖിലയും രണ്ട് കുട്ടികളും വിഷ്‌ണുവിനൊപ്പം ശ്രീകാര്യത്ത് താമസവും തുടങ്ങിയിരുന്നു. ഇതിനിടെ ഇരുവരുടെയും രഹസ്യ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശിവപ്രസാദ് ജീവനൊടുക്കിയത്.
0 Comments