Latest News
Loading...

കാല്‍നട യാത്രികന്‍ കാറിടിച്ച് മരിച്ചു

കിടങ്ങൂര്‍ ഹൈവേ ജംഗ്ഷന് സമീപം കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. കിടങ്ങൂര്‍ വെട്ടിക്കല്‍ ജോയി (77) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 7.15-ഓടെയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.


.ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്ക് പോയ കാര്‍ റോഡ് കുറുകെ കടക്കുകയായിരുന്ന ജോയിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ് ജോയി ദൂരേയ്ക്ക് തെറിച്ചുവീണു. ജോയി തെറിച്ചുപോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 

.ജോയിയെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  മരണം സംഭവിച്ചിരുന്നു.  KL 05 AN 4151 എന്ന ഓള്‍ട്ടോ കാറാണ് അപകടത്തിനിടയാക്കിയത്. 

Post a Comment

0 Comments