ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്കിന്റെ ആഭിമുഖ്യത്തിൽ പഠനശിബിരം വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. പാലാ അരുണാപുരം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി പൂജനീയ സ്വാമി വീത സംഗാനന്ദ മഹാരാജ് ശിബിരം ഉദ്ഘാടനം ചെയ്തു. മീനച്ചിൽ താലൂക്ക് പ്രസിഡൻറ് ശ്രീ രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു.
.കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെ എന്ന വിഷയത്തെ അധികരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം പ്രൊഫസർ ഹരിലാൽ തയ്യിൽ സംസാരിച്ചു.
.
.ശിബിരത്തിൽ സമാപന സഭ ഉദ്ഘാടനം ചെയ്ത് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ആർ വി ബാബു സംസാരിച്ചു.താലൂക്ക് ഖജാൻജി ശ്രീ സജൻ പി റ്റി ശിബിരത്തിൽ നന്ദിപറഞ്ഞു.ശാന്തിമന്ത്രത്തോടെ ശിബിരം സമംഗളം പര്യവസാനിച്ചു.
0 Comments