Latest News
Loading...

തൊടുപുഴ റോഡില്‍ 2 അപകടം; 3 പേര്‍ക്ക് പരുക്ക്

പാലാ-തൊടുപുഴ റോഡില്‍ പിഴക് കവലയില്‍ വീണ്ടും അപകടം. 2 കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കള്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ടാണ് അപകടം. 


.തൊടുപുഴയില്‍ നിന്ന് പള്ളിക്കത്തോട്ടിലേക്കു പോകുകയായിരുന്ന കാറും പാലായില്‍ നിന്ന് തൊടുപുഴ ഭാഗത്തേക്കു പോ കുകയായിരുന്ന മലപ്പുറം സ്വദേശികളുടെ കാറും കവിക്കുന്ന് സ്വദേശിയുടെ സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. സ്‌കൂട്ടര്‍ യാത്രക്കാരനായ സോളമനും (25) മറ്റൊരാള്‍ക്കുമാണ് പരുക്കേറ്റത്. എസ്എച്ച്ഒ പി.എസ്. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. 

.പാലാ-തൊടുപുഴ റോഡില്‍ കുറിഞ്ഞിക്കു സമീപം അത്താനിഭാഗത്ത് ബസിന്റെ പിന്നില്‍ കാര്‍ ഇടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. കാറും ബസും തൊടുപുഴയിലേക്കു പോകുകയായിരുന്നു. അപകടത്തില്‍ കാര്‍ തകര്‍ന്നു.

Post a Comment

0 Comments