Latest News
Loading...

മലയിഞ്ചിപ്പാറ സ്കൂളിലെ കുട്ടികളും കുടുംബാംഗങ്ങളുമായി ആശയവിനിമയവുമായി ഷാജി കേദാരം

രണ്ട് ദേശീയ അവാർഡുകൾ നേടിയ കേരളത്തിലെ ഏക കർഷകൻ മലയിഞ്ചിപ്പാറ സ്കൂളിലെ കുട്ടികളും കുടുംബാംഗങ്ങളുമായി നടത്തിയ ആശയവിനിമയം ശ്രദ്ധേയമായി.   കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ശാരീരിക മാനസീക ആരോഗ്യത്തിനായുള്ള കാർഷിക ഇടപെടലുകളും കാർഷിക ഉൽപ്പാദനവും എന്നതിലായിരുന്നു വയനാട് സ്വദേശിയായ ഷാജി കേദാരത്തിന്റെ ഊന്നൽ. 



.ദേശീയ പ്ലാന്റ് ജീനോം സേവ്യർ അവാർഡ്‌ ജേതാവ്, ദേശീയ ജൈവ വൈവിധ്യ അവാർഡ് ജേതാവ് എന്നീ നിലകളിൽ പ്രശസ്തനായ ഷാജി കേദാരം മുന്നൂറിലധികം ഇനം കിഴങ്ങ് വർഗ്ഗങ്ങൾ കൃഷി ചെയ്ത് സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. നാടൻ നെൽ വിത്തിനങ്ങളുടെ വലിയ ശേഖരം അദ്ദേഹത്തിനുണ്ട്. കോവിഡ് - കോവിഡാനന്തര കാലത്തെ ജീവിത നിലവാരത്തിനായി മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ നടത്തിവരുന്ന ഫെയ്സ് ഇറ്റ് പരിപാടിയിലെ ഏഴാമത് ക്ലാസ്സായിരുന്നു 'ഭക്ഷ്യ - ആരോഗ്യ സ്വരാജ്'. 

തന്റെ കൈവശമുള്ളതും അന്യംനിന്നു പോകുന്നതുമായ കിഴങ്ങ് വർഗ്ഗങ്ങൾ മലയിഞ്ചിപ്പാറ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൈമാറി വിത്ത് ബാങ്ക് സൃഷ്ടിക്കുമെന്ന് ഷാജി കേദാരം വാഗ്ദാനം ചെയ്തു. സാമൂഹിക- ആരോഗ്യ അനിശ്ചിതാവസ്ഥകളെ കരുതലോടെ മറികടക്കാൻ ഒരു സമൂഹത്തെ പരിശീലിപ്പിക്കുകയാണ് ഫെയ്സ് ഇറ്റ് പരിപാടിയിലൂടെ മലയിഞ്ചിപ്പാറ സ്കൂൾ. 
മാനേജർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.

Post a Comment

0 Comments