Latest News
Loading...

എയ്ഞ്ചല്‍വാലി മേഖലയില്‍ ഉരുള്‍പൊട്ടല്‍എയ്ഞ്ചല്‍വാലി മേഖലയില്‍ ഉരുള്‍പൊട്ടല്‍. ഇന്നു ഉച്ചകഴിഞ്ഞ് മൂന്നുമണിയോടൊണ് ഉരുള്‍പൊട്ടലുണ്ടായത്.എയ്ഞ്ചല്‍വാലി, പള്ളിപ്പടി മേഖയിലാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം കയറിയത്..ആളപായമില്ലെന്നാണ് പ്രഥമിക വിവരം. ഉരുള്‍പൊട്ടി ഓക്കന്‍തോട് നിറഞ്ഞ് കവിഞ്ഞതോടെ പ്രദേശത്തെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. പമ്പയാറിലേക്കാണ് ജലം ഒഴുകിയെത്തുന്നത്.


എഴുകുമണ്ണ് വനമേഖലയില്‍ ആകാം ഉരുള്‍പൊട്ടിയതെന്നാണ് സംശയം. പമ്പാനദിയുടെ കൈത്തോടായ ഓക്കന്‍തോട്ടിലൂടെയാണ് മണ്ണും കല്ലും ഒഴുകിയെത്തിയത്. രണ്ടു ബൈക്കും ഒരു ഓട്ടോയും ഉരുളില്‍ ഒലിച്ചു പോയതായി പ്രദേശവാസികള്‍ പറയുന്നു.

Post a Comment

0 Comments