Latest News
Loading...

ഓര്‍മക്കുറവുള്ള വയോധികനെ കാണാതായി



വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചേര്‍പ്പുങ്കലില്‍ നിന്നും കാണാതായ മറ്റക്കര സ്വദേശിയായ വയോധികനെ ഇതുവരെ കണ്ടെത്താനായില്ല. മറ്റക്കര മാരാംകുഴിയില്‍ എംഎം മാത്യു(70)വിനെയാണ് 2 ദിവസമായി ബന്ധുക്കള്‍ അന്വേഷിക്കുന്നത്. 



.വെള്ളിയാഴ്ച ഭാര്യയ്‌ക്കൊപ്പം ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ ആശുപത്രിയിലെത്തിയതായിരുന്നു മാത്യു. മടങ്ങുന്നതിന് മുന്‍പ് റിപ്പോര്‍ട്ട് വാങ്ങാനായി ഭാര്യ മാറിയ സമയത്താണ് മാത്യുവിനെ കാണാതായത്. സോഡിയത്തിന്റെ കുറവ് മൂലമുണ്ടായ ഓര്‍മക്കുറവും ഇദ്ദേഹത്തെ അലട്ടുന്നുണ്ട്. 

ഇന്നലെ നടത്തിയ തെരച്ചിലില്‍ ഇദേഹം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ചേര്‍പ്പുങ്കലില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ പാലാ വലിയ പാലത്തിന് സമീപവും ഒരാള്‍ ഇദേഹത്തെ കണ്ടിരുന്നു. പിന്നീട് വിവരങ്ങളൊന്നുമില്ല. 5 അടി 10 ഇഞ്ച് ഉയരമുണ്ട്. കാണാതാകുമ്പോള്‍ ഇളം പച്ച ഷര്‍ട്ടും വെള്ള മുണ്ടുമാണ് വേഷം. മെലിഞ്ഞ ആളാണ്. വിവരം അറിയിക്കേണ്ട നമ്പര്‍ 9539472301, 9447549668

Post a Comment

0 Comments