Latest News
Loading...

.പോപുലര്‍ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി



ത്രിപുരയില്‍ മുസ്ലിംകള്‍ക്കും മുസ്ലിം ആരാധനാലയങ്ങള്‍ക്കും എതിരെ ഹിന്ദുത്വ ഭീകരര്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ലാ കമ്മിറ്റി നേത്യതത്തിൽ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് സുനീർ മൗലവി അൽഖാസിമി ഉത്ഘാടനം ചെയ്തു. 


.ത്രിപുരയില്‍ ഹിന്ദുത്വ ഭീകരര്‍ നടത്തുന്ന വ്യാപക ആക്രമണം ഭരണകൂടത്തിന്റെ ഒത്താശയോടെയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ വര്‍ഗീയ വിദ്വേഷ പ്രചരണത്തിന്റെ  അനന്തരഫലമാണ് രാജ്യത്ത് അങ്ങോളമിങ്ങോളം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍. 

ഈ മുസ്ലീം വംശഹത്യക്കെതിരെ പൊതുസമൂഹം നിഷ്‌ക്രിയമായിയിരുന്നാല്‍ രാജ്യം മുഴുവനും നാശത്തിലേക്കാണ് കൂപ്പുകുത്തുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജില്ലാ സെക്രട്ടറി ടി.എസ്. സൈനുദ്ധീൻ, ഡിവിഷൻ ഭാരവാഹികളായ ഷെമിർ അലിയാർ, അബ്ദുൽ സലാം ഇല്ലിക്കൽ , അജ്മൽ പായിപ്പാട്, ഷെമിർ ഏറ്റുമാനൂർ, താജുദ്ധീൻ കാഞ്ഞിരം, എന്നിവർ പ്രകടനത്തിന് നേത്യതം നൽകി

Post a Comment

0 Comments