Latest News
Loading...

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫ് പത്രിക സമർപ്പിച്ചു.

കടുത്തുരുത്തി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ കടുത്തുരുത്തി ബി.ഡി.ഒ വി.ജെ ജോസഫ് മുൻപാകെയാണ്. രാവിലെ കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപള്ളിയിലെ വിശുദ്ധ കുറുബാനയിൽ പങ്കെടുത്ത ശേഷം പിതാവിന്റെ കല്ലറയിൽ ഭാര്യ സോണിയക്കൊപ്പം എത്തി പ്രാർത്ഥന നടത്തി. കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളിയിലും എത്തി പ്രാർത്ഥന നടത്തി. 

അതിന് ശേഷം ആപ്പാഞ്ചിറയിലെ തറവാട്ടിലെത്തി അമ്മയുടെ അനുഗ്രഹവും വാങ്ങി ഉച്ച കഴിഞ്ഞ് 2 മണിയോട് കൂടിയാണ് മോൻസ് ജോസഫ് പത്രിക സമർപ്പിച്ചത്. കടുത്തുരുത്തി തളിയിൽ ക്ഷേത്രത്തിൽ കാണിക്ക സമർപ്പിച്ചതിന് ശേഷം, ക്ഷേത്ര കവാടത്തിന്റെ മുന്നിൽ നിന്നും യു.ഡി എഫ് നേതാക്കളുടെയും, പ്രവർത്തകരുടെയും അകമ്പടിയോടെ പ്രകടനമായാണ് കടുത്തുരുത്തി ബ്ലോക്ക് പബായത്ത് ഓഫീസിൽ മോൻസ് ജോസഫ് നാമനിർദ്ദേശപത്രിക നൽകാൻ എത്തിയത്.

    യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഫോട്ടോ പതിപ്പിച്ച പ്ലക്കാർഡുകൾ ഏന്തിയ നൂറുകണക്കിന് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു. 
    മുതിർന്ന കേരളാ കോൺഗ്രസ് നേതാവ് ഇ.ജെ അഗസ്തി ഇലക്ഷൻ കമ്മറ്റി ചെയർമാൻ ബേബി തൊണ്ടാംകുഴി എന്നിവർ പത്രിക നൽകിയപ്പോൾ മോൻസ് ജോസഫിന് ഒപ്പമുണ്ടായിരുന്നു.

   യു.ഡി.എഫ് നേതാക്കളായ സുനു ജോർജ്, മാഞ്ഞൂർ മോഹൻ കുമാർ, പ്രൊഫ. ഗ്രേസമ്മ മാത്യു, എം.എൻ ദിവാകരൻ നായർ, തോമസ് കണ്ണംന്തറ, വി.കെ സുരേന്ദ്രൻ, മേരി സെബാസ്റ്റ്യൻ, യു.പി ചാക്കപ്പൻ, തോമസ് സി മാഞ്ഞൂരാൻ, ജോസ് വഞ്ചിപ്പുര, എം.കെ സാംബജി, സി.കെ ശശി, ഷിജു പാറയിടുക്കിൽ, മിനി മത്തായി, അൽഫോൻസ ജോസഫ്, ജോൺ നീലംപറമ്പിൽ, കെ.പി ജോസഫ്, ബെന്നി ഉഴവൂർ, സി.എം ജോർജ്, ബേബി മണ്ണഞ്ചേരി, സെബാസ്റ്റ്യൻ കോച്ചേരി, വാസുദേവൻ നമ്പൂതിരി, ജോയിസി കാപ്പൻ, ജോണി കണിവേലി, പ്രമോദ് കടന്തേരി, ടിംസ് പോൾ, ജീൻസ് ചക്കാലയിൽ വിവിധ ഘടക കക്ഷി നേതാക്കളും യു.ഡി.എഫ് പ്രകടനത്തിലും, പത്രികാ സമർപ്പണത്തിലും യു.ഡി എഫ് സ്ഥാനാർത്ഥി അഡ്വ.മോൻസ് ജോസഫിനൊപ്പം എത്തിയിരുന്നു.

Post a Comment

0 Comments