മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹോദരങ്ങളും ബന്ധുക്കളും

പാലാ: മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹോദരങ്ങളും ബന്ധുക്കളും പങ്കാളികളായി.

മാണി സി കാപ്പൻ്റെ സഹോദരനും കിഴതടിയൂർ സർവ്വീസ് ബാങ്ക് പ്രസിഡൻ്റുമായ അഡ്വ ജോർജ് സി കാപ്പൻ, ചാക്കോ സി കാപ്പൻ, ചെറിയാൻ സി കാപ്പൻ, അഡ്വ സെബാസ്റ്റ്യൻ സി കാപ്പൻ, ജോൺ സി കാപ്പൻ, കുര്യൻ സി കാപ്പൻ, സഹോദരിമാരായ മറിയാമ്മ, റാണി എന്നിവരും സജീവമായി. മറ്റു കാപ്പൻ കുടുംബാംഗങ്ങളും പ്രചാരണ രംഗത്ത് ഉണ്ട്. സുഹൃത്തുക്കളെയും ബന്ധുക്കളെയും നേരിൽ കണ്ട് വോട്ടു ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി പാലാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശനം നടത്തുന്നുണ്ട്.

മാണി സി കാപ്പൻ്റെ ഭാര്യ ആലീസ്, മകൾ ദീപ എന്നിവരും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ്. സുഹൃത്തുക്കളെയും മറ്റും നേരിൽ കാണുകയും ഫോണിൽ വോട്ടു തേടിയുമാണ് ഇവർ പ്രചാരണ രംഗത്തുള്ളത്.