Latest News
Loading...

പൂഞ്ഞാറിലെ ഏഴാമത് വിത്ത് കുട്ടയിലും സജീവ പങ്കാളിത്തം

ഭൂമികയുടെ നേതൃത്വത്തിൽ പൂഞ്ഞാറിലെ ഏഴാമത് വിത്ത് കുട്ട സംഘടിപ്പിച്ചു.  പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോർജ് അത്യാലിൽ ഉത്ഘാടനം ചെയ്തു. 
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ മെമ്പർ ശ്രീ.കെ.കെ. കുഞ്ഞുമോൻ ആദ്യ പങ്കിടൽ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് .റെജി ഷാജി, ടൗൺ വാർഡ് മെമ്പർ  റോജി മുതിരേന്തിക്കൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മിനർവ്വാ മോഹൻ എന്നിവർ ആശംസ അർപ്പിച്ചു. 

വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ വിത്തുകളും തൈകളും കൊണ്ടുവന്ന് വിത്ത് കുട്ടയിൽ കൈമാറി. നിവേദ്യ എം. ഷിബു എന്ന ഒന്നാം ക്ലാസ്സുകാരി ഇത്തവണ ഗപ്പി മീൻകുഞ്ഞുങ്ങളെയും കൊണ്ടാണ് വന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബസമേതമാണ് പലരും വിത്ത് കുട്ടയിൽ പങ്കെടുക്കാൻ എത്തിയത്. 

പച്ചക്കറി, കിഴങ്ങ്, ഫല, ഇല, ഔഷധ ഇനങ്ങളിൽപെട്ട 40 ലേറെ ഇനം നടീൽ വസ്തുക്കൾ കൈമാറ്റം ചെയ്തു. സെലീൻ മണ്ണാറാത്ത്, ദിവ്യ ഷിബു, കെ.ഇ. ക്ലമന്റ്, എബി പൂണ്ടിക്കുളം, എം.എം. ചാക്കോ, കുട്ടിച്ചൻ വലിയപറമ്പിൽ , മനോജ് മാത്യു എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments