സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും സിനിമാ പ്രദർശനം വൈകിയേക്കും. തിയറ്റർ ഉടമകൾ ഇത് സംബന്ധിച്ച് ആശങ്കയിലാണ്. നിർമാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റർ ഉടമകൾ ചർച്ച നടത്തും.
വിനോദ നികുതിയും വൈദ്യുതി ഫിക്സ്ഡ് ചാർജും ഒഴിവാക്കണമെന്നാണ് ആവശ്യം. സിനിമാ പ്രദർശനം സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ചയെന്നും തിയറ്റർ ഉടമകൾ വ്യക്തമാക്കി. ഇളവുകളുടെ കാര്യത്തിൽ സർക്കാർ അനുകൂല സമീപനം സ്വീകരിക്കണമെന്നും എക്സിബിറ്റേഴ്സ് ആവശ്യപ്പെട്ടു.
0 Comments