Latest News
Loading...

മാർ സ്ലീവാ മെഡിസിറ്റി സർവീസ് സെന്റർ ആരംഭിച്ചു


പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ പുതിയ സംരംഭമായ സാമ്പിൾ കളക്ഷൻ സെന്ററിന് ചേർപ്പുങ്കൽ ടൗണിൽ ഏറ്റുമാനൂർ പാലാ ഹൈവേക്കു സമീപം ഇൻഫന്റ് ജീസസ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. പുതുവർഷ ദിനമായ ജനുവരി ഒന്നിനാണ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സെന്ററിൻറെ ആശീർവാദകർമ്മം നിർവഹിച്ചത്. 

പൊതുജനങ്ങൾക്ക് ആശുപത്രിയുടെ തിരക്കുകളില്ലാതെ എളുപ്പത്തിലും വേഗത്തിലും ഏറ്റവും സുരക്ഷമായ അന്തരീക്ഷത്തിൽ ബ്ലഡ്, യൂറിൻ സാമ്പിളുകൾ പരിശോധനക്ക് നൽകാം. ഞായറാഴ്ചകളിൽ ഒഴികെ എല്ലാ ദിവസങ്ങളിലും പ്രവത്തനക്ഷമമായ ലാബ് രാവിലെ 6 മണി മുതൽ 2.30 മണിവരെയാണ് തുറന്നു പ്രവൃത്തിക്കുന്നത്. ശേഖരിക്കുന്ന സാമ്പിളുകൾ മാർ സ്ലീവാ മെഡി സിറ്റി പാലായുടെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ലാബിൽ പരിശോധിച്ച് ഫലം ലഭ്യമാക്കുന്നു. 

അന്വേഷണങ്ങൾക്ക് ഹെൽപ് ഡെസ്ക്, ആശുപത്രിസേവനങ്ങളുടെ ബുക്കിംഗ് എന്നീ സൗകര്യങ്ങൾ സർവീസ് സെന്ററിൽ ലഭ്യമാണ്. അതോടൊപ്പം ആശുപത്രിയിൽ ചെയ്ത പരിശോധനകളുടെ ലാബ് റിപ്പോർട്ടുകളും ഇവിടെ നിന്ന് രോഗികൾക്ക് വാങ്ങാം. അടുത്ത പ്രാവശ്യം ഡോക്ടറെ കാണുന്നതിന് മുൻപ് ചെയ്യണമെന്ന് നിർദ്ദേശിക്കപ്പെട്ട ടെസ്റ്റുകൾക്കുള്ള സാമ്പിളുകൾ മുൻകൂട്ടി നൽകാനുള്ള സൗകര്യവും ലഭ്യമാണ്.
ഏറ്റവും വേഗത്തിൽ കൃത്യമായ ഫലം എന്ന ലക്ഷ്യത്തോടെയാണ് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ലബോറട്ടറി മെഡിസിൻ വിഭാഗം പ്രവർത്തിച്ചു വരുന്നത്. ബയോകെമിസ്ട്രി, ഇമ്മുണോകെമിസ്ട്രി, പാത്തോളജി, ഹെമറ്റോളജി, മൈക്രോബയോളജി, സെറോളജി എന്നിങ്ങനെ വിവിധതരം സേവനങ്ങൾ നൽകിവരുന്ന ഈ വിഭാഗം വീഴ്ചകളില്ലാത്ത, സുഗമമായ റിപ്പോർട്ടുകൾ ലഭിക്കുന്നതിനും രോഗികൾ അവ ലഭ്യമാക്കുന്നതിനുമായി ഇലക്ട്രോണിക് ഫിസിഷ്യൻ ഓർഡറിങ് സിസ്റ്റം ഉപയോഗിക്കുന്നു. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിചയസമ്പന്നരായ ലാബ് ടെക്നീഷ്യന്മാർ സൂഷ്മവും കൃത്യവുമായ പരിശോധനാഫലങ്ങൾ നൽകുന്നതിൽ ഇതിനോടകം തന്നെ പ്രാവീണ്യം നേടിയവരാണ്. 
പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കാൻ പുതിയ സംരംഭം വഴിയൊരുക്കുമെന്ന് ബിഷപ് ഉത്ഘാടനവേളയിൽ അറിയിച്ചു. ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്, മറ്റു ഡയറക്ടർമാർ, ലബോറട്ടറി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. റോസമ്മ തോമസ്, ഡോ. ജെറാൾഡ് ജോൺസൻ, ഡോ. മിന്നു റീബ തോമസ്, മൈക്രോബയളജിസ്റ് ഡോ. ദീപ്തി മധു എന്നിവരും പങ്കെടുത്തു.  

Post a Comment

0 Comments