തലപ്പുലം ഗ്രാമ പഞ്ചായത്തില്‍ സ്റ്റാഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് സഖ്യമെന്ന് ബിജെപി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ആറ് അംഗങ്ങളാണ് യുഡിഎഫിന് ഉള്ളത്. എല്‍ഡിഎഫിനും ബിജെപിയ്ക്കും മൂന്നും ഒരു സ്വതന്ത്രനുമാണ് മറ്റ് അംഗങ്ങള്‍.
ബിജെപിക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി കിട്ടരുത് എന്ന അജണ്ടയോടു കൂടി
സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് യുഡിഎഫ് അംഗങ്ങള്‍ വോട്ടു ചെയ്യുകയായിരുന്നു.
കഴിഞ്ഞ കാലങ്ങളില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിലൂടെ അകറ്റി നിര്‍ത്തിയിരുന്ന ബിജെപി ഇത്തവണ മൂന്ന് സീറ്റില്‍ വിജയിച്ചതായി ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും ഇത്തവണ ശക്തമായ പ്രതിപക്ഷം ആയി നിലകൊള്ളുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സുരേഷ് പി.കെ. പറഞ്ഞു.
മെമ്പര്‍മാരായ സതീഷ്, ചിത്ര സജി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആര്‍ മോഹനകുമാര്‍ , ജനറല്‍ സെക്രട്ടറി ശ്രീകാന്ത്, ബിജെപി മണ്ഡലം ഭാരവാഹികളായ ജയന്തി ജയന്‍ ,സുരേഷ് ആരാധന തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
0 Comments