Latest News
Loading...

ആർമി റിക്രൂട്ട്മെന്റ് റാലി. വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി

ജനുവരി 11 മുതൽ 21 വരെ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചൽ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കേണ്ട ഉദ്യോ​ഗാർത്ഥികൾക്ക് കെഎസ്ആർടിസി വിപുലമായ യാത്രാ സൗകര്യം ഒരുക്കി. 10 ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 48000ത്തിലധികം ഉദ്യോഗാർഥികൾ റാലിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

എല്ലാ ദിവസവും 4000 ലധികം ഉദ്യോഗാർഥികൾക്ക് റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാൽ, വിപുലമായ തയ്യാറെടുപ്പുകളാണ് കെ.എസ്.ആർ.ടി.സി നടത്തിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്നതിനുള്ള യാത്രാസൗകര്യം ഏർപ്പെടുത്തണമെന്ന ആർമി റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കെഎസ്ആർടിസി വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

അതിരാവിലെ 5 മണി മുതൽ റിക്രൂട്ട്മെന്റ് റാലി ആരംഭിക്കുന്നതിനാൽ രാവിലെ 3 മണിമുതൽ തന്നെ ഉദ്യോഗാർഥികൾക്ക് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനും ആവശ്യാനുസരണം ബസുകൾ സർവ്വീസ് നടത്തും. ആർമി റിക്രൂട്ട്മെന്റ് റാലിക്കായി ഉദ്യോഗാർത്ഥികളുള്ള എല്ലാ ജില്ലകളിൽ നിന്നും സാധാരണ സർവ്വീസുകൾക്ക് പുറമെ ഉദ്യോഗാർത്ഥികൾക്കായി അധിക സർവ്വീസുകളും ക്രമീകരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. കെ.എസ്.ആർ.ടി.സി ഡിപ്പോകളുമായും യാത്രാസൗകര്യം സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനുമായി ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെടാവുന്നതാണ്.
പാലായിൽ നിന്നും ഉള്ള സർവ്വീസുകളിൽ സീറ്റ് ഉറപ്പാക്കാൻ 04822212250 എന്ന നമ്പരിൽ വിളിക്കുക.

Post a Comment

0 Comments