Latest News
Loading...

"ഭൂരിപക്ഷം ഉണ്ടെങ്കിൽ കോൺഗ്രസ് എന്തിന് എസ്ഡിപിഐ പിന്തുണ തേടി..?"


വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നു അവകാശപ്പെടുന്ന തീക്കോയി പഞ്ചായത്തിൽ 
 കോൺഗ്രസ് എന്തിനാണ് എസ്ഡിപിഐ പിന്തുണ തേടിയെന്ന് കേരള കോൺഗ്രസ് (എം) തീക്കോയി മണ്ഡലം കമ്മിറ്റി . കോൺഗ്രസിന് സ്വന്തം അംഗങ്ങളെയും മുന്നണിയിലെ ഘടക കക്ഷിയെയും
വിശ്വാസമില്ലായിരുന്നു. അധികാരം ഉറപ്പിക്കുന്നതിന് എന്ത് തരംതാഴ്ന്ന നിലപാടും കോൺഗ്രസ് സ്വീകരിക്കുമെന്നതിന്റ തെളിവാണ് പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ SDPI പിന്തുണ തേടിയത്. 

 തീക്കോയി ടൗണിൽ ബിജെപിയുടെ വോട്ട് വാങ്ങിയ കോൺഗ്രസ്, മംഗളഗിരി വാർഡിൽ ബിജെപിക്കാണ് വോട്ട് ചെയ്തത്.ഈ രണ്ടു വാർഡുകളിൽ കോൺഗ്രസിനും
 ബിജെപിക്കും ലഭിച്ച വോട്ടുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവുന്നതാണ്.

മറ്റു കക്ഷികളുടെ പരാജയത്തെ പറ്റി വേവലാതിപ്പെടുന്നതിനുമുമ്പ് നിലവിലുള്ള പ്രസിഡൻറ് , സ്വന്തം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി എങ്ങനെ പരാജയപ്പെട്ടുവെന്ന്ന്ന് പഠിക്കുന്നതായിരിക്കും ഉചിതമെന്ന് കേരള കോൺഗ്രസ് (എം) 
 തീക്കോയി മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ജോസുകുട്ടി ജോർജ് വെട്ടിക്കൽ സെക്രട്ടറി
 K.J ജോസഫ് കല്ലൂർ എന്നിവർ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments