Latest News
Loading...

വ്യാജപ്രചാരണം നടത്തുന്നു: പ്രൊഫസർ സതീശ് ചോള്ളാനി.


നഗരസഭാ സ്റ്റേഡിയത്തിലെ ടോയ്ലറ്റ് കോംപ്ലക്സ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തതിൽ അല്ല കോൺഗ്രസും, യൂത്ത് കോൺഗ്രസും പ്രതിഷേധം രേഖപ്പെടുത്തിയത്. മറിച്ച് കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ചെറിയാൻ ജെ കാപ്പനെ അപമാനിക്കുവാൻ അദ്ദേഹത്തിൻറെ പേര് എഴുതിവെച്ച ഗേറ്റിൽ പൊതു ടോയ്ലറ്റ് എന്ന് രേഖപ്പെടുത്തിയ വലിയ ബോർഡുകൾ സ്ഥാപിച്ചതിനെതിരെയാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും യുഡിഎഫും പ്രതിഷേധിച്ചത്.

കപടതയില്ലാത്ത ദേശസ്നേഹം ഉയർത്തിപ്പിടിച്ച് സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ ഇന്നുവരെ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന കോൺഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കുവാൻ ആരും മുതിരണ്ട. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ലോക്സഭയിൽ നിന്ന് രാജ്യസഭയിലേക്കും, ഇപ്പോൾ രാജ്യസഭ ഉപേക്ഷിച്ച് അസംബ്ലിയിലേക്കും ടിക്കറ്റിന് വേണ്ടി കടിപിടി കൂടുന്ന ആളുകളെ പാലായിലെ ജനത്തിന് നന്നായി അറിയാം.

വ്യാപകമായ പ്രതിഷേധം വിഷയത്തിൽ ഉയർന്നുവന്നപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ വ്യാജപ്രചരണങ്ങൾ ആണ് ഇപ്പോൾ കേരള കോൺഗ്രസ് നടത്തുന്നത്. പ്രതിപക്ഷകക്ഷികൾ പൊതുജനങ്ങൾക്ക് ടോയ്‌ലറ്റ് തുറന്നു കൊടുത്തതിനെ എതിർക്കുന്നു എന്ന വ്യാജ പ്രചരണം നടത്തി തങ്ങളുടെ രാഷ്ട്രീയ ജാള്യത മറയ്ക്കാനുള്ള ശ്രമം അപലപനീയമാണ്. ചെയ്തത് ശരിയല്ല എന്ന ബോധ്യം മുനിസിപ്പൽ ചെയർമാന് ഉണ്ടങ്കിൽ ന്യായീകരണങ്ങൾ നടത്താതെ ആത്മാർത്ഥമായി തെറ്റ് തിരുത്തുകയാണ് വേണ്ടെതെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പ്രൊഫ.സതീശ് ചൊള്ളാനി പറഞ്ഞു. 


Post a Comment

0 Comments