Latest News
Loading...

വിദൂര പഠനം വഴി ബിരുദം നേടാമെന്ന് വിശ്വാസിപ്പിച്ച് പണം തട്ടി. രണ്ട് പേർ അറസ്റ്റില്‍.

വിദൂര പഠനം വഴി ബിരുദം നേടാമെന്ന് വിശ്വാസിപ്പിച്ച് പണം തട്ടിയ കേസില്‍ രണ്ട് പേര്‍ കോട്ടയത്ത് അറസ്റ്റില്‍. ഓള്‍ ഇന്ത്യ ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ (എയ്ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍) മാനേജിംങ് ഡയറക്ടര്‍മാരായ മലപ്പുറം കോട്ടൂര്‍ മങ്ങാട്ടുപുലം പുവല്ലൂര്‍ ഷഷീഫ്, വെസ്റ്റ് കോട്ടൂര്‍ പിച്ചന്‍ കുന്നശേരി വീട്ടില്‍ അബ്ദുള്‍ ആഷിഫ് എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസാണ് പിടികൂടിയത്. 

മാസങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്റ്റാര്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് ഓള്‍ ഇന്ത്യ ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ എന്ന പേരില്‍ സ്ഥാപനം നടത്തുകയായിരുന്ന പ്രതികള്‍ തമിഴ്നാട്ടിലെ മധുര കാമരാജ് സര്‍വകലാശാല അടക്കം വിവിധ സര്‍വകലാശാലകളുടെ ഡിഗ്രി കോഴ്സുകള്‍ ഹ്രസ്വകാലയളവില്‍ പാസാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നു പറഞ്ഞാണ് ഇവര്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിരുന്നത്. 

കൊല്ലം സ്വദേശിയായ യുവാവില്‍ നിന്നും 33000 രൂപ ഫീസായി വാങ്ങിയ ശേഷം, ഇതേ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റ് നമ്പര്‍ വ്യാജമായി നല്‍കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ വിദ്യാര്‍ത്ഥി അന്വേഷിച്ചപ്പോഴാണ് സര്‍വകലാശാലയില്‍ ഇയാളുടെ പേര് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വെസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ഥാപനത്തിന് സര്‍വകലാശാലയുടെ രജിസ്‌ട്രേഷന്‍ പോലുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments