അടുക്കം സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ വി. ഫ്രാന്‍സീസ് സേവ്യറിന്റെയും വി.സെബസ്റ്റ്യാനോസിന്‍രെയും തിരുനാളിന് കൊടിയേറി. തീക്കോയി ഫൊറോന വികാരി റവ. ഫാ. തോമസ് മേനാച്ചേരി കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. വികാരി ഫാ. മാത്യു പിണക്കാട്ട്, ഫാ. ബിന്‍സ് പൊട്ടനാനിയില്‍, പ്രസുദേന്തി ആന്റണി നസ്രത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
ശനിയാഴ്ച വൈകിട്ട് 5ന് ലദീഞ്ഞ് വിശുദ്ധ കുര്‍ബാന, നൊവേന. ഞായറാഴ്ച രാവിലെ 7ന് തിരുസ്വരൂപ പ്രതിഷ്ഠ. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന. വൈകിട്ട് 5ന് ആഘോഷമായി തിരുനാള്‍ കുര്‍ബാന. സന്ദേശം. നൊവേന.
0 Comments