Latest News
Loading...

യുവാവിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി


പൂഞ്ഞാർ പെരിങ്ങുളം റോഡിൽ റോഡരികിൽ നിന്ന യുവാവിനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. മുഴയൻ മാവിന് സമീപം രാത്രി 9 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ വള്ളിയാംതടത്തിൽ ആൽബിനെ പാലായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരിങ്ങുളം ഭാഗത്തു നിന്നും വന്ന ഡാറ്റ്സൺ ഗോ കാറാണ് അപകടമുണ്ടാക്കിയത്. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്ന ആൽബിനെ കാർ തട്ടിയിടുകയായിരുന്നു. നിർത്താതെ പോയ വാഹനം മറ്റ് വാഹനങ്ങളിലും ഇടിക്കാനൊരുങ്ങി.

പൂഞ്ഞാർ ഭാഗത്തേക്ക് പോയ വാഹനം ആരുടേതെന്ന് വ്യക്തമായില്ല. വാഹനത്തിന്റെതെന്ന് കരുതുന്ന വീൽ കപ്പ് സംഭവ സ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments