Latest News
Loading...

ദേശീയ വിദ്യാഭ്യാസ നയം അടിയന്തരമായി പ്രാബല്യത്തിൽ വരുത്തുക - എ.ബി.വി.പി

പാലാ : ദേശീയ വിദ്യാഭ്യാസ നയം അടിയന്തരമായി പ്രാബല്യത്തിൽ വരുത്തണമെന്ന് എബിവിപി പാലാ നഗർ സമ്മേളനത്തോട് അനുബന്ധിച്ച് ഉദ്ഘാടന വേളയിൽ സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ഇ യൂ ഈശ്വരപ്രസാദ് ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ സ്വർണ്ണക്കള്ളക്കടത്തും, തീവ്രവാദബന്ധവും കേരളത്തിലെ വിദ്യാഭ്യാസ സാമൂഹിത്തിന് അപകടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

നഗർ പ്രസിഡന്റ്‌ ഉണ്ണി അധ്യക്ഷനായ സമ്മേളനത്തിൽ എബിവിപി എഞ്ചിനീയർസ് സ്റ്റേറ്റ് ജോയിൻ കൺവീനർ ഗോവിന്ദ് രാജ് ഭാരവാഹി പ്രഖ്യാപനം നടത്തി. നഗർ പ്രസിഡന്റ്‌ ആയി ഉണ്ണികൃഷ്ണനെയും നഗർ സെക്രട്ടറി ആയി ആനന്ദകൃഷ്ണനെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഭിജിത് ഷാജി, ഗംഗ പി രാജൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments