Latest News
Loading...

റോഡുകളുടെ നവീകരണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി : പി സി ജോർജ്

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപണികൾക്കുമായി 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി സി ജോർജ് എംഎൽഎ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റോഡുകളുടെ പേരും അനുവദിച്ച തുകയും ചുവടെ ചേർക്കുന്നു.

ഇടക്കുന്നം-കൂവപള്ളി റോഡ് - 15 ലക്ഷം
ഗ്രേസി മെമ്മോറിയൽ ചർച്ച് റോഡ് - 20 ലക്ഷം
കാരിത്തോട്-വായനശാല-നെടുംകവയൽ റോഡ് - 10 ലക്ഷം
മൈക്കോളജി റോഡ് -5 ലക്ഷം
മൂക്കൻപെട്ടി - ഏയ്‌ഞ്ചൽവാലി റോഡ് - 10 ലക്ഷം
കാഞ്ഞിരപ്പള്ളി-ഇടക്കുന്നം റോഡ് - 10 ലക്ഷം
പഴയിടം-ചേനപ്പാടി റോഡ് -5 ലക്ഷം
മുണ്ടക്കയം റെസ്റ്റ് ഹൗസ് റോഡ് -20 ലക്ഷം
കാഞ്ഞിരപ്പള്ളി -എരുമേലി റോഡ് -25 ലക്ഷം
കൊരട്ടി - കണ്ണിമല റോഡ് - 25 ലക്ഷം
പാറത്തോട് - കല്ലുവേലി - വേങ്ങത്താനം റോഡ് - 10 ലക്ഷം
പാറത്തോട് - ചെമ്മലമറ്റം റോഡ് - 10 ലക്ഷം
പൂഞ്ഞാർ -കൈപ്പള്ളി-എന്തയാർ റോഡ് -25 ലക്ഷം
ഈരാറ്റുപേട്ട - വാഗമൺ റോഡ് -25 ലക്ഷം
അമ്പരനിരപ്പേൽ-വട്ടോളികടവ് റോഡ് - 15 ലക്ഷം
വെയിൽകാണാംപാറ-പാക്കയം-തിടനാട് റോഡ് - 15 ലക്ഷം
പൂവത്തോട് -മാടമല-തിടനാട് റോഡ് - 20 ലക്ഷം
തീക്കോയി- മംഗളഗിരി-ഒറ്റയീട്ടി റോഡ് - 25 ലക്ഷം
ഈരാറ്റുപേട്ട - ചേന്നാട് റോഡ് - 10 ലക്ഷം

Post a Comment

0 Comments