Latest News
Loading...

കർഷക രക്ഷക്ക് യുഡിഎഫിന് വോട്ട് ചെയ്യുക: അഡ്വ വി ജെ ജോസ് വലിയവീട്ടിൽ

തിടനാട്: കോട്ടയം ജില്ലയിലെ മലയോര കർഷകരുടെ രക്ഷക്കായി യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത്‌ പൂഞ്ഞാർ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ വി ജെ ജോസ് വലിയവീട്ടിൽ. തിടനാട് പഞ്ചായത്തിലെ തന്റെ പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു അദേഹം. 

കർഷക വിരുദ്ധ നയം സ്വീകരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ശക്തമായ താക്കീതായി ഈ തിരഞ്ഞെടുപ്പ് മാറുമെന്നും അദേഹം പറഞ്ഞു. 

അഡ്വ ജോയി എബ്രഹാം എക്സ് എം പി പര്യടനം ഉത്ഘാടനം ചെയ്തു. പര്യടനത്തിന്റെ സമാപന സമ്മേളനം ആന്റോ ആന്റണി എം പി ഉത്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സാബു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു.

അഡ്വ ജോമോൻ ഐക്കര, മജു പുളിക്കൻ, തോമസ് കല്ലാടൻ, ചാൾസ് ആന്റണി, എ റ്റി തോമസ് അഴകത്ത്,റിൻസി കിണറ്റുകര, മേഴ്‌സി തട്ടാംപറമ്പിൽ, ദേവസിയാച്ചൻ വിളയാനി, മാത്യു ജെയിംസ് വെള്ളുക്കുന്നേൽ, വർക്കിച്ചൻ പൊട്ടംകുളം, സുരേഷ് കാലയിൽ, വർക്കിച്ചൻ വയമ്പോത്തനാൽ, ആന്റോച്ചൻ ജെയിംസ്, തോമസ് പുളിക്കൻ, അഭിരാം ബാബു, ടിജോ ടി ജെയിംസ്, സാവിയോ ഇലഞ്ഞിമറ്റം, എം വി ജോർജ്, ജോജോ അഗസ്റ്റിൻ, വിവിധ സ്ഥാനാർത്ഥികൾ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments