പൂഞ്ഞാർ : കോട്ടയം ജില്ലയിലെ മലയോര മേഖലകൾ ഉൾപ്പെടുന്ന പൂഞ്ഞാർ ഡിവിഷന്റെ അടിസ്ഥാന വികസനത്തിന് പ്രാമുഖ്യം നൽകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ വി ജെ ജോസ് വലിയവീട്ടിൽ.
മേലുകാവ്, തലപ്പലം പഞ്ചായത്തുകളിൽ നടന്ന തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു അദേഹം. കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനായി സമഗ്രമായ പദ്ധതി തയ്യാറാക്കുമെന്നും അദേഹം പറഞ്ഞു.
തലപ്പലം പഞ്ചായത്തിലെ പര്യടന പരിപാടി സജി ജോസഫ് ഉത്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ അഡ്വ ജോമോൻ ഐക്കര, തോമസ് കല്ലാടൻ, ചാൾസ് ആന്റണി, ജോയി സ്‌കറിയ, ജോബി അഗസ്റ്റിൻ, ജോയിച്ചൻ കുന്നക്കാട്ട്, ഇന്ദിര രാധകൃഷ്ണൻ, ആന്റോച്ചൻ ജെയിംസ്, തോമസ്, പുളിക്കൻ, അഭിരാം ബാബു, ശ്രീകല ആർ,സോമൻ, ജോമി ബെന്നി, നൗഫൽ, വിവിധ സ്ഥാനാർത്ഥികൾ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments