ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം തീക്കോയി വെള്ളികുളത്ത് പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന സംഭവത്തിന് പിന്നാലെ ഇന്ന് തീക്കോയി പള്ളിയിലും മോഷണം നടന്നു.
പള്ളിയുടെ ഭണ്ഡാരക്കുറ്റിയിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം നേര്‍ച്ചപ്പെട്ടിയിലെ തുക ശേഖരിച്ചിരുന്നതായും അതിനാല്‍ വലിയ തുക നഷ്ടപ്പെട്ടതായി കരുതുന്നില്ലെന്നും പള്ളി അധികൃതര്‍ പറഞ്ഞു.
പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
0 Comments