Latest News
Loading...

ഇലവീഴാപൂഞ്ചിറ കേന്ദ്രീകരിച്ച് ശുദ്ധജല വിതരണ പദ്ധതി. സർവേ തുടങ്ങി

ഇലവീഴാപൂഞ്ചിറ കേന്ദ്രീകരിച്ച് ശുദ്ധജല വിതരണ പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് വാട്ടർ അതോറിടി തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജിൻ്റെ ആവശ്യപ്രകാരമാണ് മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്കായി വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പൂഞ്ചിറയിലെത്തിയത്.

തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ മേല്കാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളിലെ ജനങ്ങൾ രൂക്ഷമായ കുടിവെള്ളക്ഷാമം സ്ഥാനാർത്ഥികൾക്ക് മുൻപിൽ അവതരിപ്പിച്ചു കയും വിജയിച്ചാൽ പ്രഥമ പരിഗണന കുടിവെള്ള പ്രശ്ന പരിഹാരത്തിന് നല്കുമെന്ന് പ്രഖ്യാപിക്കുകയം ചെയ്തിരുന്നു. ഇതേ തുടർന് ഷോൺ ജോർജ് വാട്ടർ അതോറിട്ടി ജീവനക്കാരുമായി ചർച്ച നടത്തുകയും പുതിയ പദ്ധതിയുടെ സാധ്യതകൾ പഠിക്കാൻ പുഞ്ചിറയിൽ എത്തുകയുമായിരുന്നു.

മേല്കാവ് , മൂന്നിലവ്, തലനാട് പഞ്ചായതകളിലെ 14 ഓളം വാർഡുകളിൽ 8 മാസം കൂടി വെള്ളം ലഭിക്കാറില്ല. നിരവധി പദ്ധതികൾ ഉണ്ടെങ്കിലും ജലക്ഷാമം പരിഹരിക്കാൻ പര്യാപ്തമല്ല. ഇതേ തുടർന്നാണ് ഇലവിഴാപൂഞ്ചിറ കേന്ദ്രീകരിച്ച് പുതിയൊരു കുടിവെള്ള പദ്ധതിയെന്ന ആശയം ഉയർന്നത്. മലങ്കര ഡാമിൽ നിന്നും പൂഞ്ചിറ ടോപ്പിൽ വെള്ളമെത്തിച്ചാൽ താഴ്ന്ന പ്രദേശങ്ങളിലെല്ലല്ലാം ശുദധജലമെത്തിക്കാൻ കഴിയും.

രാമപുരം കുടിവെള്ള പദwതിയുടെ നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും മേല് കാവ്, മൂന്നിലവ് പഞ്ചായത്തുകളുടെ ഉയർന്ന മേഖലകളിൽ വെള്ളം ലഭിക്കുകയില്ലെന്ന് വാട്ടർ അതോറിട്ടി തന്നെ വ്യക്തമാക്കുന്നു. രാമപുരം കിട വെള്ള പദ്ധതിക്ക് പാരലലായി പുതിയ പദ്ധതിയുടെ സാധ്യതകളുടെ സർവ്വേ പൂർത്തിയാക്കിയ ശേഷം അനന്തര നടപടികളിലേക്ക് കടക്കുമെന്ന് കോട്ടയം പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻഞ്ചീനിയർ പി.എസ് പ്രദീപ് വ്യക്തമാക്കി.

നിലവിലുള്ള പദ്ധതികൾ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകമൊ എന്ന് പഠനവിധേയമാക്കുമെന്നും എക്സിക്യൂട്ടിവ് എഞ്ചിനീയർ പറഞ്ഞു. ഇലവിഴാപൂഞ്ചിറയുടെ വിവിധയിടങ്ങളിൽ സംഘം സന്ദർശനം നടത്തി. പ്രോജക്ട് ഡി വിഷൻ എക്സിക്യൂട്ടിവ് എഞ്ചിനിയർ പ്രദീപ്, AXE പോൾസൺ പീറ്റർ, AE ബിബിൻ പി ജോർജ്, ഓവർസിയർമാർ, സർവ്വേയർമാർ , മേലുകാവ് ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനി, ഷീബാ മോൾ ജോസഫ് , മൂന്നിലവ് പഞ്ചായത്തംഗം, ജയിംസ് , ജിൻസി ഡാനിയേൽ തുടങ്ങിയവരും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments