Latest News
Loading...

"കോൺഗ്രസിന് ഘടകകക്ഷികളെ തകർത്ത ചരിത്രം"

കെ.എം.മാണിക്കെതിരെ കള്ള കേസ് ചമച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത് കെ.എം.മാണിയേയും കേരള കോൺഗ്രസിനെയും തകർക്കുക എന്നതായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യമെന്ന് കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി മുൻ എം. എൽ.എ.സ്റ്റീഫൻ ജോർജ്പറഞ്ഞു. 

ഘടക കക്ഷികളെ സമ്പൂർണ്ണമായി തകർത്ത ചരിത്രമാണ് എന്നും കോൺഗ്രസിനുള്ളത്. ജന വിശ്വാസം നഷ്ടമായ കോൺഗ്രസിനെ പിന്തുണച്ച ആർ.എസ്.പി ,ജനതാദൾ, എൻ. ഡി.പി, എസ്.ആർ.പി തുടങ്ങിയ കക്ഷികളെ പാടേ ഇല്ലാതാക്കുകയാണ് കോൺഗ്രസ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.

കെ.എം.മാണിയുടെ മരണ ശേഷം ജോസഫിനെ കൂട്ടുപിടിച്ച് കേ .കോൺഗ്രസിനെ യു. ഡി എഫിൽ നിന്നും പുറത്താക്കി ഇല്ലായ്മ ചെയ്യാമെന്നുള്ള കോൺഗ്രസിന്റെ ഗൂഢ പദ്ധതിയാണ് തകർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കേ.കോൺ ' - (എം) ഇല്ലാത്ത യു.ഡി.എഫ് വെന്റിലേറ്ററിലായതായും തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴങ്ങുന്നത് കോൺഗ്രസിന്റെ മരണമണിയാണെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

പാലായിൽ കേരള കോൺ - ( എo) സ്ഥാനാർത്ഥികളുടെ പ്രചാരണ അവലോകന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റീഫൻ ജോർജ് ,കേരള കോൺഗ്രസ് ഉൾപ്പെട്ട എൽ.ഡി.എഫ് കോട്ടയം ജില്ല പൂർണ്ണമായും പിടിച്ചെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

യോഗത്തിൽ ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. ജോസ് ടോം, ബേബി ഉഴുത്തുവാൽ, കുഞ്ഞുമോൻ മാടപ്പാട്ട് ,കെ.പി. ജോസഫ്, ജോസ് കുട്ടി പൂവേലി, ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments