Latest News
Loading...

ആരോപണം അടിസ്ഥാനരഹിതം; എസ്ഡിപിഐ



ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ സിപിഎം പ്രവർത്തകനെ ആക്രമിച്ച കേസിൽ എസ്ഡിപിഐ യെക്കതിരെ സിപിഎം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എസ്ഡിപിഐ ഈരാറ്റുപേട്ട മുൻസിപ്പൽ പ്രസിഡന്റ് കെ.ഇ. റഷീദ് വാർത്ത കുറിപ്പിൽ അറിയിച്ചു. 

 ഇന്ന് രാവിലെ സിപിഎം പ്രവർത്തകനു നേരെ നടന്ന ആക്രമണത്തിൽ എസ്ഡിപിഐ പാർട്ടി പ്രവർത്തകർക്ക് യാതൊരു പങ്കുമില്ല എന്നും, കഴിഞ്ഞ ദിവസം നടന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ സിപിഎം ന്റെ സിറ്റിംഗ് ഡിവിഷനുകളിൽ ഉൾപ്പടെ കരുത്തുറ്റ പ്രകടനമാണ് കാഴ്ച വെച്ചതെന്നും റഷീദ് പറഞ്ഞു.

 പ്രബലമായ സിപിഎം വോട്ടുകൾ പോലും ഇത്തവണ എസ്ഡിപിഐ യ്ക്ക് അനുകൂലമായി ലഭിച്ചതിലുള്ള പരിഭ്രാന്തിയിലാണ് സിപിഎം ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും 
നിലവിൽ ഈരാറ്റുപേട്ടയിലോ പരിസര പ്രദേശങ്ങളിലോ എസ്ഡിപിഐ സിപിഎമ്മുമായി യാതൊരു വിധത്തിലുള്ള സംഘര്ഷങ്ങളിലോ,പ്രശ്നങ്ങളിലോ ഉൾപെട്ടില്ലെന്നും അതിനാൽ തന്നെ സിപിഎം ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന ഈ ആരോപണത്തിൽ യാതൊരു കഴുമ്പുമില്ലയെന്നും 
 കെ. ഇ. റഷീദ് പ്രസ്താവനയിൽ അറിയിച്ചു.

Post a Comment

0 Comments