Latest News
Loading...

എസ്.ഡി.പി.ഐ ഈരാറ്റുപേട്ടയില്‍ അജയ്യ ശക്തിയായി- കെ ഇ റെഷീദ്


 തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ അജയ്യ ശക്തിയായി മാറികഴിഞ്ഞിരിക്കുന്നുവെന്ന്  എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ ഇ റഷീദ്. മുനിസിപ്പാലിറ്റിയില്‍ അഞ്ചു സീറ്റുകളിലാണ് പാര്‍ട്ടി വിജയിച്ചത്.

സിറ്റിങ് ഡിവിഷനുകള്‍ നിലനിര്‍ത്താനായതോടൊപ്പം മറ്റൊരു ഡിവിഷന്‍ കൂടി പിടിച്ചെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വിവേചനമില്ലാത്ത വികസനം എന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം കഴിഞ്ഞ കാലങ്ങളില്‍ സാക്ഷാല്‍ക്കരിച്ചതിന് ജനങ്ങള്‍ നല്‍കിയ കൈയൊപ്പാണ് തിളക്കമാര്‍ന്ന ഈ വിജയം. ആറിടങ്ങളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്താണ്. 17 ാം ഡിവിഷനില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടത് കേവലം അഞ്ച് വോട്ടുകള്‍ക്കാണ്.

 അതേസമയം ഒറ്റയ്ക്ക് മല്‍സരിച്ച പാര്‍ട്ടിയെ പരാജയപ്പെടുത്തുന്നതിന് മുന്നണി ശത്രുത മറന്നാണ് പാര്‍ട്ടികള്‍ കൈകോര്‍ത്തത്. പരസ്പരം പോര്‍ വിളിച്ച ഇടതും വലതും ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും പീഡിപിയും  എല്ലാം ഒരു മനസ്സായി എസ്.ഡി.പി.ഐ യെ പരാജപ്പെടുത്തുന്നതിനായി ഒളിഞ്ഞും തെളിഞ്ഞും പണിയെടുത്തു. പാര്‍ട്ടി വിജയിക്കുമെന്ന് ഉറപ്പായ സ്ഥലങ്ങളില്‍ വോട്ടുകള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് മറിച്ചു നല്‍കി. എസ്.ഡി.പി.ഐ രണ്ടാം സ്ഥാനത്തെത്തിയ കാരയ്ക്കാട് ഡിവിഷനില്‍ എല്‍.ഡി.എഫ് നേടിയത് കേവലം 91 വോട്ടുകള്‍ മാത്രം. പല മണ്ഡലങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. എല്ലാ പ്രതിലോകരമായ പ്രവര്‍ത്തനങ്ങളെയും അതിജീവിച്ചാണ് ഈരാറ്റുപേട്ടയിലെ ജനങ്ങള്‍ പാര്‍ട്ടിയെ നെഞ്ചേറ്റിയത്. 

പാര്‍ട്ടി മുന്നോട്ടുവെക്കുന്ന നേരിന്റെ രാഷ്ട്രീയത്തിന്റെ പ്രചാരകരും വാഹകരുമായ സ്ഥാനാര്‍ഥികള്‍, ജനപ്രതിനിധികള്‍, എല്ലാ കുപ്രചാരണങ്ങളെയും അവഗണിച്ച് പാര്‍ട്ടിയുടെ കരുത്തായി മാറിയ വോട്ടര്‍മാര്‍, പാര്‍ട്ടിയുടെ വിജയത്തിനായി സമര്‍പ്പിതരായി രംഗത്തിറങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകര്‍, അനുഭാവികള്‍, എല്ലാവര്‍ക്കും പാര്‍ട്ടിയുടെ നന്ദിയും ഹൃദ്യമായ അഭിവാദ്യവും അര്‍പ്പിക്കുന്നതായി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ ഇ റഷീദും സെക്രട്ടറി സഫീര്‍ കുരുവനാലും പറഞ്ഞു.എസ്.ഡി' പി.ഐ. പാർലമെൻറി പാർട്ടി ലീഡർ ആയി അൻസാരി ഈലക്കയത്തെതിരെഞ്ഞെടുത്തതായി ഭാരവാഹികൾ പറഞ്ഞു

Post a Comment

0 Comments