ഈരാറ്റുപേട്ട നഗരസഭ തിരഞ്ഞെടുപ്പിൽ നഗരസഭയുടെ വികസനം മുന്നിൽ കണ്ടുള്ള പ്രകടന പത്രിക പ്രകാശനം ചെയ്തു. എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് മൂവാറ്റുപുഴ അഷറഫ് മൗലവി പ്രകാശനം നിർവഹിച്ചു.
20 ഇന കർമ്മ പരിപാടികളാണ് പത്രികയിലൂടെ മുന്നോട്ട് വെയ്ക്കുന്നത്. എല്ലാവർക്കും വീട്, ജലസേചന പദ്ധതി, താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ നിർമാണം, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി, സർക്കാർ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ സേവാകേന്ദ്രങ്ങൾ, മുൻനിസിപ്പൽ സ്റ്റേഡിയം തുടങ്ങിയ വികസന പദ്ധതികളാണ് പത്രികയിലൂടെ മുന്നോട്ട് വെയ്ക്കുന്നത്.
ചടങ്ങിൽ മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് കെ.ഇ.റഷീദ് അധ്യക്ഷത വഹിച്ചു. പ്രകടനപത്രിക കോഡിനേറ്റർ കെ.എച്ച് അബ്ദുൽഹാദി, സംസ്ഥാന ഖഞ്ചാൻജി അജ്മൽ ഇസ്മായിൽ, പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് സി.എച്ച്.ഹസീബ്, വൈസ് പ്രസിഡൻ്റ് അയ്യൂബ്ഖാൻ കാസിം, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സഫീർ കുരുവനാൽ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എം.മുജീബ് സംസാരിച്ചു.
0 Comments