Latest News
Loading...

ഞൊണ്ടിമാക്കൽ - പുലിമലകുന്ന്-ചൂണ്ടച്ചേരി റോഡ് പി.ഡബ്ല്യു.ഡി ക്ക് കൈമാറണം; ബൈജു കൊല്ലംപറമ്പിൽ

പാലാ: നഗരസഭാ പ്രദേശത്തെയും ഭരണങ്ങാനം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഞൊണ്ടിമാക്കൽ - പുലിമലകുന്ന് റോഡ് ആധുനികരീതിയിൽ നവീകരിക്കുന്നതിലേക്കായി പി.ഡബ്ല്യു.ഡി വകുപ്പിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നാട്ടുകാരുടെ പ്ര മേയം നഗരസഭാ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയ്ക്ക് നൽകി.

നഗരപ്രദേശത്തു നിന്നും ചൂണ്ടച്ചേരി എൻജിനീയറിംഗ് കോളജ് ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങളിലേയ്ക്കുള്ള നൂറുകണക്കിന് വാഹനങ്ങൾ യാത്ര ചെയ്യുന്ന ഈ തിരക്കേറിയ റോഡ് ടാറിംഗ് പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതെ യാ യി രിക്കുന്നതായി നാട്ടുകാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.റോഡ് പുനരുദ്ധാരണത്തിന് വൻ തുക ആവശ്യമാകയാൽ വരുമാനം കുറഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റോഡ് പുനർനിർമാണം തടസ്സമായിരിക്കുന്നതിനാൽ ഗതാഗത പ്രാധാന്യം ഉള്ള ഈ റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ടുനൽകുവാൻ നഗരസഭയിൽ നിന്നും നടപടി ഉണ്ടാവണമെന്ന് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ആവശ്യപ്പെട്ടു. മൂന്ന് കിലോമീറ്റർ ദൂരം വരുന്ന ഈ റോഡ് രണ്ട് പി.ബ്ലു.ഡി റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്.

Post a Comment

0 Comments