Latest News
Loading...

വാഗമണ്ണിലെ പാര്‍ട്ടി നടത്തിയതിന് പിന്നില്‍ ഉന്നതര്‍

വാഗമണ്ണില്‍ വടപ്പത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടിയ്ക്ക് പിന്നില്‍ ഉന്നത സംഘമെന്ന് സൂചന. വലിയ രീതിയിലുള്ള പാര്‍ട്ടി സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഒന്‍പത് പേര്‍ ചേര്‍ന്ന് നടത്തിയത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തു വരികയാണ്. പാര്‍ട്ടി നടത്തിയ സംഘത്തിനു പിന്നില്‍ ഉന്നതര്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

ഞായറാഴ്ച വാഗമണ്ണിലെ ഒരു റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്പി. അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് പൊലീസും നര്‍ക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു.  സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ കൈമാറിയാണ് ഇത്തരം ഒരു പാര്‍ട്ടി വാഗമണ്ണില്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുപതോളം പേര്‍ ആണ് പാര്‍ട്ടിക്ക് എത്തിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ 25 പേര്‍ സ്ത്രീകളാണ്.

റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാടിനെ  പൊലീസ് ചോദ്യം ചെയ്തു തുടങ്ങി. 9 പേര്‍ ചേര്‍ന്നാണ് ലഹരിമരുന്നുകള്‍ അടങ്ങുന്ന നിശാപാര്‍ട്ടി സംഘടിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ഞായാറാഴ്ച രാത്രി പൊലീസ് ഇവിടെ നടത്തിയ റെയ്ഡില്‍ വന്‍ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തിരുന്നു.  പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ് അതിനാല്‍ തന്നെ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണ് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍. ഇവിടെ നേരത്തെയും നിശാപാര്‍ട്ടികള്‍ നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വാഗമണ്‍ വട്ടപ്പത്താലിലെ ക്ലിഫ്-ഇന് റിസോര്‍ട്ടില്‍ ആയിരുന്നു ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ റെയ്ഡ്.  ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പടെ അറുപത്തോളം പേര്‍ ഉള്‍പ്പെട്ട സംഘമാണ് നിശാ പാര്‍ട്ടിയില്‍ പങ്കെടുത്തത്. എല്‍ എസ് ഡി സ്റ്റാമ്ബ്, ഹെറോയില്‍, ഗം, കഞ്ചാവ് തുടങ്ങിയവ റിസോര്‍ട്ടില്‍ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി എട്ടരയോടെയാണ് റിസോര്‍ട്ടില്‍ റെയ്ഡ് നടന്നത്. വിവിധ സ്റ്റേഷനുകളിലെ പൊലീസിനെ ഏകോപിപ്പിച്ച് പഴുതടച്ചായിരുന്നു നീക്കം.

തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഐ ടി -മെഡിക്കല്‍ രംഗങ്ങളിലുള്ളവരും ഇവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സിനിമ -സീരിയല്‍ രംഗത്തുനിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മലയാളസിനിമയിലെ ഒരു സംവിധായകനും സംഘത്തില്‍ ഉണ്ടെന്നു സൂചനയുണ്ട്.

വാഗമണ്‍ വട്ടപ്പത്താലിലെ റിസോര്‍ട്ടില്‍ ഇതിനു മുന്‍പും പല തവണ നിശാപാര്‍ട്ടികള്‍ നടന്നിരുന്നതായി ആരോപണം ഉണ്ട്. നിശാപാര്‍ട്ടികള്‍ നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവ നടത്തരുതെന്ന് പോലീസ് നല്‍കിയിരുന്ന കര്‍ശന നിര്‍ദേശം മറികടന്നാണ് സ്വാധീനത്തിന്റെ മറവില്‍ റിസോര്‍ട്ടില്‍ ഞായറാഴ്ച രാത്രിയും നിശാപാര്‍ട്ടി നടത്തുന്നത്.

Post a Comment

0 Comments