Latest News
Loading...

മഹാത്മാഗാന്ധി സര്‍വകലാശാല വാര്‍ത്തകള്‍. പരീക്ഷാതീയതി

പ്രൊജക്ട് മൂല്യനിർണയം, വൈവാവോസി പുതുക്കിയ പരീക്ഷ തീയതി

ഡിസംബർ 21, 22 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എം.ബി.എ. ഓഫ് കാമ്പസ് നവംബർ 2019 പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയവും വൈവാവോസിയും യഥാക്രമം ഡിസംബർ 29, 30 തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രം, സമയം, മറ്റ് നിർദ്ദേശങ്ങൾ എന്നിവയ്ക്ക് മാറ്റമില്ല. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

(പി.ആർ.ഒ/39/1310/2020)

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ എം.സി.എ. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി, ലാറ്ററൽ എൻട്രി - 2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ എം.സി.എ. സപ്ലിമെന്ററി - 2014, 2015 അഡ്മിഷൻ (അഫിലിയേറ്റഡ് കോളേജുകളും സീപാസും)/2016 അഡ്മിഷൻ (അഫിലിയേറ്റഡ് കോളേജുകൾ), ലാറ്ററൽ എൻട്രി - 2016 അഡ്മിഷൻ (അഫിലിയേറ്റഡ് കോളേജുകളും സീപാസും) പരീക്ഷകൾ ജനുവരി ആറുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 18 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ലാബ് പരീക്ഷയ്ക്ക് വീണ്ടും പങ്കെടുക്കുന്നവർ ഫീസടച്ച് രജിസ്റ്റർ ചെയ്യണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

(പി.ആർ.ഒ/39/1311/2020)

രണ്ടാം സെമസ്റ്റർ ഐ.എം.സി.എ. (പുതിയ സ്‌കീം - 2019 അഡ്മിഷൻ റഗുലർ/2018, 2017 അഡ്മിഷൻ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി ആറുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 18 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

(പി.ആർ.ഒ/39/1312/2020)

അപേക്ഷ തീയതി

ആറാം സെമസ്റ്റർ എം.സി.എ. (പുതിയ സ്‌കീം 2017 അഡ്മിഷൻ റഗുലർ/ലാറ്ററൽ എൻട്രി 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ - സ്‌പെഷൽ ബാച്ച് - സപ്ലിമെന്ററി, ആറാം സെമസ്റ്റർ എം.സി.എ. (2012-2016 അഡ്മിഷൻ സപ്ലിമെന്ററി - അഫിലിയേറ്റഡ് കോളേജുകൾ/സീപാസ് (2012-2015 അഡ്മിഷൻ, ലാറ്ററൽ എൻട്രി 2013-2015 അഡ്മിഷൻ സപ്ലിമെന്ററി), ലാറ്ററൽ എൻട്രി 2014-2016 അഡ്മിഷൻ, 2017 അഡ്മിഷൻ (ഒഴിവുള്ള സീറ്റ്) സപ്ലിമെന്ററി, ആറാം സെമസ്റ്റർ എം.സി.എ. (സീപാസ് - പുതിയ സ്‌കീം 2016 അഡ്മിഷൻ സപ്ലിമെന്ററി, ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയം, വൈവാവോസി പരീക്ഷകൾക്ക്‌ പിഴയില്ലാതെ ഡിസംബർ 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. ആദ്യമായി പരീക്ഷയ്ക്ക് ഹാജരാകുന്നവർ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 135 രൂപ പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

(പി.ആർ.ഒ/39/1313/2020)

യു.ജി.സി. സ്‌ട്രൈഡ് ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം

മഹാത്മാഗാന്ധി സർവകലാശാലയിലെ യു.ജി.സി. സ്‌ട്രൈഡ് പരിപാടിയുടെ ഭാഗമായി അധ്യാപകർക്കും ഗവേഷകർക്കുമായി 'റിസർച്ച് എത്തിക്‌സ് ആന്റ് പ്ലേജറിസം' എന്ന വിഷയത്തിൽ ഒരാഴ്ചത്തെ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഡിസംബർ 26 മുതൽ 30 വരെ നടക്കുന്ന പരിപാടിയിൽ സർവകലാശാല പഠനവകുപ്പുകൾ, ഡിപ്പാർട്ട്‌മെന്റുകൾ, സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലെ അധ്യാപകർക്കും ഗവേഷകർക്കുമാണ് പങ്കെടുക്കാവുന്നത്.  രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. താല്പര്യമുള്ളവർ stride@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 9847820197, 9496477970.

Post a Comment

0 Comments