Latest News
Loading...

കടനാട് പഞ്ചായത്തിൽ കള്ള വോട്ട് ?

കടനാട് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് രണ്ടാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി ആരോപണം. ആറ് വർഷം മുൻപ് മരിച്ചയാളുടെ പേരിൽ വോട്ട് രേഖപെടുത്തിയെന്നാണ് അക്ഷേപം. കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

കടനാട് നെല്ലം കുഴിയിൽ ചെറിയാൻ്റെ പേരിൽ കള്ളവോട്ടു നടന്നുവെന്നാണ് ആരോപണം. 2014 മാർച്ച 10ന് ചെറിയാൻ മരണപെട്ടതായി മകനും KTUC.M കടനാട് മണ്ഡലം പ്രസിഡണ്ട് മായ സജി നെല്ലം കുഴി പറയുന്നു. 

ഒൻപതാം വാർഡ് കൊല്ലപ്പള്ളിയിൽ സെൻ്റ് മാത്യൂസ് വാർഡ് രണ്ടാം നമ്പർ പോളിംഗ് ബൂണിലാണ് ചെറിയാൻ്റെ പേരിലുള്ള വോട്ട് പോൾ ചെയ്തത്. കള്ളവോട്ടിനെതിരെ കോടതിയെ സമീപിക്കുമെന്ന് സജി നെല്ലം കുഴിപറതു.

പോളിംഗ് ഏജന്റുമാർ അറിയിച്ചറിയച്ചതനുസരിച്ച് എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച പിതാവിൻ്റെ പേരിൽ വോട്ട് രേഖപെടുത്തിയ കാര്യം ബോധ്യമായതെന്ന് സജി പറഞ്ഞു. സംഭവുമായി ബന്ധപെട്ട് രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചു.

Post a Comment

0 Comments