സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തിയേക്കും.

ഏപ്രിൽ അവസാന വാരത്തിനും മേയ് രണ്ടാം വാരത്തിനും ഇടയിൽ തെരഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷൻ കമ്മീഷൻ തീരുമാനം.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഏപ്രിൽ, മേയ് മാസങ്ങളിലായി നടക്കേണ്ടത്. ഇതിൽ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ പരിഗണനയ്‌ക്കെടുത്തിരിക്കുന്നത്.
 ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

 ഏപ്രിൽ തുടങ്ങി മേയ് രണ്ടാം വാരത്തോടെയാകും തെരഞ്ഞെടുപ്പ് അവസാനിക്കുക. ഇതനുസരിച്ച് സംസ്ഥാനത്ത് 90 ദിവസത്തിൽ താഴെയായിരിക്കും മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വരാൻ സാധ്യത.