Latest News
Loading...

ബ്രാഞ്ച്‌സെക്രട്ടറിയടക്കം സിപിഐഎമ്മില്‍ നിന്നും രാജിവെച്ചു


ഈരാറ്റുപേട്ടയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രാജിസമര്‍പ്പിച്ചു. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവും ഇവര്‍ ഉന്നയിച്ചു. പാര്‍ട്ടി വാക്കാപറമ്പ് ഞ്ച്രാഞ്ച് സെകട്ടറിയും വഴിയോര തൊഴിലാളി യൂണിയന്‍ ഏരിയ വൈസ് പ്രസിഡന്റ്ുമായ റാസി, പാര്‍ട്ടി മെമ്പറും ഷോപ്പ് യൂണിയന്‍ ഏരീയ കമ്മിറ്റി അംഗവും പൂ:ക:സ മുന്‍സിപ്പല്‍ പ്രസിഡന്റും കര്‍ഷക സംഘം മുന്‍സിപ്പല്‍ ട്രഷററുമായ ഹാരീസ് മുഹമ്മദ് വാഴമറ്റത്തിലും  ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍സിപ്പല്‍ സെക്രട്ടറിയും പാര്‍ട്ടി അംഗവുമായ നജ്മ റാസിയുമാണ് പ്രാഥമിക അംഗത്വമടക്കം രാജിവെച്ചത്. 

പാര്‍ട്ടി നേതൃത്വം തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി പാര്‍ട്ടി സഖാക്കളെ രണ്ട് തട്ടിലാക്കി വിഭാഗീയതക്ക് നേതൃത്വം കൊടുക്കുകയാണെന്ന് ിവര്‍ പറയുന്നു. തങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി പാര്‍ട്ടി താല്പര്യങ്ങളെ ബലികൊടുത്ത് തങ്ങളോടെപ്പം നില്‍ക്കുന്നവരെ അധികാരസ്ഥാനങ്ങളില്‍ പ്രതീഷ്ഠിച്ചു. 

മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരേണ്ട സാഹചര്യമുണ്ടായിട്ടും മുന്നണിയെ ജനമധ്യത്തില്‍ തകര്‍ക്കുന്ന ഇടുങ്ങിയ സമീപനം സ്വീകരിച്ചതിന്റെ ഫലമായി മുസ്ലീംലീഗിന് നേട്ടമുണ്ടാക്കി കൊടുക്കാന്‍ എടുത്ത സമീപനത്തില്‍ മനം നൊന്താണ് രാജിയെന്നും ഇവര്‍ വ്യക്തമാക്കി. 

തുടര്‍ന്നും കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് പൊതുരംഗത്ത് ഉണ്ടാവുമെന്നും മൂവരും വ്യക്തമാക്കി.

Post a Comment

0 Comments