പാലാ ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കലില്‍ കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേയ്ക്ക് മറിഞ്ഞു. വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
പാലാ ഭാഗത്ത് നിന്നും അമിതവേഗത്തിലെത്തിയ കാര്‍ പെട്രോള്‍ പമ്പിന് എതിര്‍വശം കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 3 പേര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു. നൂറനാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
വെള്ളക്കെട്ടും കാട്ടുചെടികളും നിറഞ്ഞ ഭാഗത്തേയ്ക്കാണ് വാഹനം മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം
0 Comments