കോട്ടയം. കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി ഒരു വര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിക്കുകയും പലിശ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൊറട്ടോറിയം കാലയളവില്‍ വായ്പാ തിരിച്ചടവിന് തയ്യാറാകുന്ന കൃഷികാര്‍ക്ക് യഥാര്‍ത്ഥ വായ്പാതുക മാത്രം തിരിച്ചടച്ച് വായ്പാ ബാധ്യത അവസാനിപ്പിക്കുന്നതിന് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍, വിജി എം.തോമസ്, ഫിലിപ്പ് കുഴികുളം, ജോസഫ് ചാമക്കാല, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോര്‍ജുകുട്ടി അഗസ്തി, ജോസ് പുത്തന്‍കാലാ, സഖറിയാസ് കുതിരവേലി, നിര്‍മ്മല ജിമ്മി, തോമസ് ടി.കീപ്പുറം, സാജന്‍ തൊടുക, സിറിയക് ചാഴികാടന്‍, തോമസ് അരയത്ത്, പി.സി കുര്യന്‍, ജോസ് കല്ലക്കാവന്‍, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, എ.എം മാത്യു, അഡ്വ.സാജന്‍ കുന്നത്ത്, ജോസ് ഇടവഴിക്കന്‍, മാത്തുക്കുട്ടി ഞായര്‍കുളം, ജോജി കുറുത്തിയാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനവിധിയില്‍ തകര്‍ന്നടിഞ്ഞ യു.ഡി.എഫ് തമ്മിലടി കാരണം തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ ദുര്‍ബലമായെന്ന് യോഗം വിലയിരുത്തി. യു.ഡി.എഫിന്റെ പരമ്പരാഗത ശക്തികേന്ദ്രം എന്ന് മുദ്രകുത്തപ്പെട്ടിരുന്ന കോട്ടയം ജില്ലയില്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കുന്നതിന് കേരളാ കോണ്‍ഗ്രസ്സ് (എം) നിര്‍ണ്ണായക പങ്ക്് വഹിച്ചു. തിരഞ്ഞെടുപ്പിലുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് പി.ജെ ജോസഫ് തന്നെ കോണ്‍ഗ്രസ്സ് കാല്‌വാരി എന്ന് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്പരം പഴി ചാരുകയാണ്. കേരളാ കോണ്‍ഗ്രസ്സ് (എം) സ്ഥാനാര്‍ത്ഥികളെ തെരെഞ്ഞ്പിടിച്ച് തോല്‍പ്പിക്കാന്‍ ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയ കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വത്തിനെതിരെ യോഗത്തില്‍ ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല ശക്തമായ വിമര്‍ശനം ഉയയര്‍ത്തി. ജില്ലയിലെ മുത്തോലി ഉള്‍പ്പടെയുള്ള പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ് എത്തിയത്. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ അതേ വാര്‍ഡുകളില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്ത് എത്തിയത് പരസ്യമായ വോട്ട് കച്ചവടത്തിന്റെ തെളിവാണ്.
0 Comments