Latest News
Loading...

കല്യാണത്തിരക്കിലും വോട്ടിംഗ് മറക്കാതെ അനുമോളും ആതിരയും

വിവാഹ ദിനത്തിലെ വോട്ടിംഗ് വേണ്ടെന്ന് വയ്ക്കാതെ അനുമോളും ആതിരയും. തിരക്കുകൾക്കിടയിലും വോട്ട് ചെയ്യാൻ ഇരുവരും മറന്നില്ല.

പൂഞ്ഞാർ ചേന്നാട് കെട്ടിടം പറമ്പ് മറ്റത്തിൽ ചന്ദ്ര ശേഖരൻ നായരുടെയും, രമണിയുടെയും മകളാണ് അനുമോൾ .പുതുജിവിതത്തിലേക്ക് പ്രവേശിക്കാനുള്ള തിരക്കിനും, കാത്തിരിപ്പിനും ഇടയിലാണ് വിലപെട്ട സമ്മതിദാനാവകാശം നിർവ്വഹിക്കാൻ അനുമോൾ പോളിംഗ് ബൂത്തിലെത്തിയത്. 

ഒരുക്കങ്ങൾക്ക് ശേഷം വിവാഹസ്ത്രവുo ധരിച്ചാണ് നവവധു പോളിംഗ് ബൂത്തിലെത്തിയത്. സുഹൃത്തിനും അടുത്ത ബന്ധുക്കൾക്കുമൊപ്പം ചേന്നാട് നിർമ്മല സ്കൂളിലെ- നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. വിവാഹദിനമാണെങ്കിലും വോട്ട് ചെയ്യണമെന്ന ആഗ്രഹം ബിരുദ വിദ്യാർത്ഥിനിയായ അനു വിട്ടിൽ അറിയിക്കുകയും മാതാപിതാക്കൾ പൂർണ്ണ സമ്മതമറിയിക്കുകയുമായിരുന്നു. 

വരൻ ചെറുവള്ളി സ്വദേശി അശ്വൻ അനുവിന് പൂർണ്ണ പിന്തുണയും നൽകി. അമ്മക്കും ചേട്ടൻ സനീഷിനു മൊപമെത ത്തിയാണ് അനു വോട്ട് ചെയ്തത്. പൈകയിൽ വിവാഹശേഷമാണ് നവവധു വരനൊപ്പം പോളിംഗ് ബൂത്തിലെത്തിയത്. 

എലിക്കുളം സ്വദേശി നടപുറകിൽ ബാബു , ഉഷാ ദമ്പതികളുടെ മകളായ അതിരയാണ് വിവാഹവേദിയിൽ നിന്നും ഭർത്താവിൻ്റെ കരം പിടിച്ച് പോളിംഗ്‌ ബൂത്തിലെത്തിയത്. പൈക ന്യൂ ജ്യോതി പബ്ലിക് സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലായിരുന്നു അതിരയുടെ വോട്ട് .

ഭർത്താവ് കരിമണ്ണൂർ സ്വദേശി സ്വാതിരാജ്, അതിരയുടെ മാതാപിതാക്കൾ സഹോദരങ്ങൾ എന്നിവർക്കൊപ്പമെത്തിയായിരുന്നു വോട്ട് ചെയ്തത്. മൗലിക അവകാശം വിനിയോഗിക്കണമെന്ന ബോധ്യമാണ് കല്യാണതിരക്കിനിടയിലും വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അതിര പറഞ്ഞു.

ആതിരയുടെ പിതാവ് NR ബാബു CPM ലോക്കൽ കമ്മിറ്റിയംഗവും പാമ്പോലി നവഭാരത് ലൈബ്രറി - പ്രസിഡണ്ടുമാണ്. എലിക്കുളം പഞ്ചായത്ത് വട്ടന്താനം വാർഡിലെ വോട്ടറാണ് ആതിര. വോട്ടിംഗിന് ശേഷം അതിര ഭർതൃഗൃഹത്തിലേക്ക് മടങ്ങി.

Post a Comment

0 Comments