Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. 

മുതിര്‍ന്ന അംഗം കുര്യന്‍ തോമസ് നെല്ലുവേലില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് മറ്റ് 12 അംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. 

അംഗങ്ങളായ മറിയാമ്മ ഫെര്‍ണാണ്ടസ്, ബിന്ദു സെബാസ്റ്റ്യന്‍, കുര്യന്‍ തോമസ്, ഓമന ഗോപാലന്‍, കെകെ കുഞ്ഞുമോന്‍, അക്ഷയ് ഹരി, അജിത്കുമാര്‍ ബി, രമാ മോഹന്‍, മിനി സാവിയോ, ജോസഫ് ജോര്‍ജ്ജ്,, മേഴ്‌സി മാത്യു, ശ്രീകല ആര്‍, ജെറ്റോ ജോസ് എന്നിവരാമ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍.

Post a Comment

0 Comments