Latest News
Loading...

പാലായില്‍ ചിഹ്നം കൊടുത്തത് ബിനുവിന് മാത്രം. ലഭിച്ചത് ഏറ്റവും വലിയ ഭൂരിപക്ഷം


പാലാ നഗരസഭയില്‍ ഏറ്റവം ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചത് ഇടത് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 90 ശതമാനവും ബിനുവിന് ലഭിച്ചു. 370 വോട്ടാണ് ബിനുവിന്റെ ഭൂരിപക്ഷം.

ബിനു പുളിക്കക്കണ്ടത്തിന്റെ തുടര്‍ച്ചയായ നാലാമത്തെ വിജയമാണിത്. ഇത്തവണ നഗരസഭയില്‍ സിപിഐഎം പാര്‍ട്ടി ചിഹ്നത്തിന്‍ മല്‍സരിച്ച ഏക വ്യക്തിയും ബിനു പുളിക്കക്കണ്ടമാണ്. 2005ലാണ് ബിനു ആദ്യമായി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടത്. 

ആദ്യ മല്‍സരം പതിനാലാം വാര്‍ഡില്‍ നിന്നായിരുന്നു. 2010 ല്‍ 15 വാര്‍ഡില്‍ നിന്നും 2015 ല്‍ മുരിക്കുംപുഴ വാര്‍ഡില്‍ നിന്നും മല്‍സരിച്ച് വിജയിച്ചു. ഇത്തവണ വീണ്ടും പാലംപുരയിടം വാര്‍ഡില്‍ നിന്നാണ് വിജയം. 

7, 11 വോട്ടര്‍മാരാണ് വാര്‍ഡില്‍ ആകെയുള്ളത്. 573 വോട്ട് പോള്‍ ചെയ്തപ്പോള്‍ 489 വോട്ടാണ് ബിനുവിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാത്ഥിയ്ക്ക് 31 വോട്ടുകളും, ബിജെപിയ്ക്ക് 81 വോട്ടുകളുമാണ് ഈ വാര്‍ഡില്‍ ലഭിച്ചത്.

Post a Comment

0 Comments