തിടനാട് : ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർഥി അഡ്വ.ബിജു ഇളംതുരുത്തിയുടെ രണ്ടാം ഘട്ടപ്രചാരണത്തിന് തുടക്കം കുറിച്ചു . ഡിവിഷനിലെ ഏഴ് പഞ്ചയത്തിലും വോട്ടര്മാരെ നേരിട്ട് കണ്ടു വോട്ട് ചോദിച്ച സ്ഥാനാർഥിയുടെ വാഹന പര്യാടനത്തിനാണ് തിടനാട് പഞ്ചായത്തിലെ പിണക്കനാട് നിന്നും ആരംഭിക്കുന്നത്.
രാവിലെ 7.30ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് വാഹന പര്യടനം ഉദഘാടനം ചെയ്യതു .സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗം ജോർജ്കുട്ടി അഗസ്തി, എം കെ തോമസുകുട്ടി സിപിഐ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ എന്നിവർ പങ്കെടുത്തു .
ചടങ്ങിന് എൽ.ഡി.എഫ് തിടനാട് പഞ്ചായത്ത് കൺവീനർ റ്റി മുരളീധരൻ അധ്യക്ഷതയും, സിപിഐഎം ലോക്കൽ സെക്രട്ടറി റെജി ജെക്കബ് സ്വാഗതവും പറഞ്ഞു.
തിടനാട്,തലപ്പലം പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ പര്യടനം പൂർത്തീകരിച്ച് വെള്ളിയാഴ്ച മൂന്നിലവ്,മേലുകാവ് പഞ്ചായത്തിലും ശനിയാഴ്ച തലനാട്,തീക്കോയ് പഞ്ചായത്തിലും പര്യടനം നടത്തി പൂഞ്ഞാർ പഞ്ചായത്തിലെ പനച്ചികപ്പാറയിൽ പര്യടനം അവസാനിക്കും.
0 Comments