ഈരാറ്റുപേട്ട നഗരസഭയിലെ ടൗണ്‍ വാര്‍ഡായ 20-ാം ഡിവിഷനില്‍ ശക്തമായ പോരാട്ടവുമായി മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ബല്‍ക്കീസ് നവാസ്. ഇത്തവണ സിപിഐ ടിക്കറ്റില്‍ സ്വതന്ത്രയായാണ് ബല്‍ക്കീസ് ജനവിധി തേടുന്നത്.
19-ാം ഡിവിഷന്‍ വഞ്ചാങ്കലിലായിരുന്നു പോയടേമില്‍ ബല്‍ക്കീസ് വിജയിച്ചത്. വഞ്ചാങ്കലില്‍ താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തനിയ്ക്ക് ഇത്തവണ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്നതിന് കാരണമാകുമെന്ന് ബല്‍ക്കീസ് വിലയിരുത്തുന്നു.
ഇതിനോടകം 2 തവണ ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കിയ ബല്‍ക്കീസ് നവാസ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്. യുഡിഎഫ് പിന്തുണയ്ക്കുന്ന ഡോ.സഹല ഫിര്‍ദൗസ് ആണ് ബല്‍ക്കീസിന്റെ എതിരാളി.
0 Comments