സിപിഐഎം ഈരാറ്റുപേട്ട തെക്കേക്കര ബ്രാഞ്ച് കമ്മിറ്റി അംഗം നൂർ സലാം വധശ്രമ കേസിലെ പ്രതികൾ പിടിയിൽ. തൈപറമ്പിൽ മുനീർ (27), പറമ്പുകാട്ടിൽ ഷെഹനാസ് (23), കൊച്ചുപറമ്പിൽ അൽത്താഫ് (23) എന്നിവരണ് പോലീസിന്റെ പിടിയിലായത്.
എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് അടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ് ഇവർ. പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കും. ഈരാറ്റുപേട്ട സർക്കിൾ പ്രസാദ് എബ്രഹാം, എസ് ഐ അനുരാജ് എന്നിവരുടെ നേതൃത്വതിലാണ് പ്രതികളെ പിടിക്കൂടിയത്.
0 Comments