ആന്റോ ജോസ് പടിഞ്ഞാറെക്കര പാലായുടെ ചെയർമാൻ

പാലാ നഗരസഭാ ചെയര്‍മാനായി കേരള കോണ്‍ഗ്രസ് (എം) ലെ ആന്റോ ജോസ് പടിഞ്ഞാറെക്കര തെരഞ്ഞെടുക്കപ്പെട്ടു. പാലാ നഗരസഭയിലെ ആദ്യ എല്‍ഡിഎഫ് ചെയര്‍മാനാണ് ആന്റോ ജോസ് പടിഞ്ഞാറേക്കര. പ്രൊഫ. സതീഷ് ചൊള്ളാനിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആന്റൊ ജോസ് പടിഞ്ഞാറെക്കരയ്ക്ക് 17 വോട്ടുകളും പ്രൊഫ സതീഷ് ചൊള്ളാനിക്ക് 9 വോട്ടുകളും ലഭിച്ചു.

 നഗരസഭാ വൈസ് ചെയർപേഴ്സൺ  സ്ഥാനം ആദ്യ 3 വർഷത്തേയ്ക്ക് സി.പി.എമ്മിനാണ്. സിജി പ്രസാദ് സ്ഥാനാർത്ഥിയാകും. തുടർന്നുള്ള 2 വർഷം കേരളാ കോൺഗ്രസ്സിന് നല്കും.