Latest News
Loading...

സിപിഐഎം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം

ഈരാറ്റുപേട്ടയിൽ സിപിഐഎം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു . ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ നൂർ സലാമിനെ പാലാ താലൂക് ആശുപത്രിയിലേക്ക് മാറ്റി. രാവിലേ വീട്ടിലേക്കുള്ള സാധനങ്ങൾ മേടിച് സ്‌കൂട്ടറിൽ തിരിച്ചു വരികയായിരുന്ന നൂർ സലാമിനെ അരുവിത്തുറ കോളേജിന്റ മുന്നിൽ വെച്ച് ആക്രമിക്കുകയായിരുന്നു. എസ്.ഡി.പി ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു. 

സ്കൂട്ടർ ഓടിക്കുന്നതിനിടയിൽ കമ്പി വടി കൊണ്ട് അദ്യം കൈക്ക് അടിച്ച പ്രതികൾ വാഹനം എടുത്തു പിന്നെയും മുന്നോട്ട് പോകാൻ ശ്രമിച്ച നൂർസലാമിന്റെ കാലിന് വീണ്ടും അടിച്ച്.തുടർന്ന് സ്കൂട്ടറിന്റെ നിയന്ത്രണം വീട്ട് റോഡിലേക്ക് മറിഞ്ഞു വീണ നൂർസലാമിനെ കമ്പിയും, മൂർച്ചയുള്ള ആയുധവും ഉപയോഗിച്ച് അടിക്കുകയും വെട്ടുകയുമായിരുന്നു.

 തുടർന്ന് മൂർച്ചയുള്ള ആയുധം വെച്ച് കുത്താൻ ശ്രെമിച്ചപ്പോൾ കൈ കൊണ്ട് തടയുന്നതിനിടെ കൈ വിരലിനും ഗുരുതര പരിക്കുകളേറ്റു. കൈക്കും കാലിനും വെട്ടേറ്റ നൂർ സലാമിനെ ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ഗുരുതര പരിക്കുള്ളതിനാൽ പാലാ താലൂക്ക് ആശുപത്രിയിലേക്ക് മറ്റുകയായിരുന്നു.

 തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ വൻമുന്നേറ്റം നടത്തുമെന്നും അക്രമത്തിന് പിന്നിൽ തങ്ങളാണെന്ന് ആരോപണം വസ്തുതാവിരുദ്ധമാണെന്ന് എസ്ഡിപിഐ നേതാക്കൾ പറഞ്ഞു

Post a Comment

0 Comments