കോട്ടയം ജില്ലയില്‍ 599 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 599 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 596 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 3772 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.  

രോഗം ബാധിച്ചവരില്‍ 270 പുരുഷന്‍മാരും 262 സ്ത്രീകളും 67 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 104പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

485 പേർ രോഗമുക്തരായി. 6466 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 48365 പേര്‍ കോവിഡ് ബാധിതരായി. 41765 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14363 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം - 86

കോരുത്തോട് -31

വാകത്താനം, മണർകാട് - 25

എരുമേലി-24

ഏറ്റുമാനൂർ - 23

ചങ്ങനാശേരി - 20

പാറത്തോട്-19

പനച്ചിക്കാട്, മാടപ്പള്ളി - 18

മുണ്ടക്കയം, കാഞ്ഞിരപ്പള്ളി - 15

പാലാ, കിടങ്ങൂർ - 14

വൈക്കം - 13

കടുത്തുരുത്തി, അയർക്കുന്നം, വെച്ചൂർ, അതിരമ്പുഴ - 11

നെടുംകുന്നം -10

കൂരോപ്പട, പള്ളിക്കത്തോട് -9

തലയോലപ്പറമ്പ്, കറുകച്ചാൽ, വാഴൂർ -8

ഉദയനാപുരം, ഈരാറ്റുപേട്ട, ചിറക്കടവ്- 7

നീണ്ടൂർ, തലയാഴം, മണിമല, പാമ്പാടി, കാണക്കാരി, ഭരണങ്ങാനം, മീനച്ചിൽ - 6

മുത്തോലി, കുറവിലങ്ങാട്, ആർപ്പൂക്കര, പൂഞ്ഞാർ - 5

തിടനാട്, തൃക്കൊടിത്താനം, കൊഴുവനാൽ, കരൂർ, വാഴപ്പള്ളി - 4 

പുതുപ്പള്ളി, കടനാട്, കുറിച്ചി, ചെമ്പ് - 3

മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം, മറവന്തുരുത്ത്, തിരുവാർപ്പ്, കങ്ങഴ, രാമപുരം, തീക്കോയി, തലപ്പലം - 2

വിജയപുരം, വെളിയന്നൂർ, ടി.വി പുരം, അകലക്കുന്നം, വെള്ളാവൂർ, പൂഞ്ഞാർ തെക്കേക്കര, എലിക്കുളം, മുളക്കുളം - 1