Latest News
Loading...

പാലാ മുന്‍സിപ്പാലിറ്റിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് കോവിഡ്. പ്രചാരണം നിര്‍ത്തി


പാലാ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഇരുപതാം വാര്‍ഡില്‍ നിന്നും  യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന  ജോഷി ജോണ്‍ വട്ടക്കുന്നേലിന്  കോവിഡ് സ്ഥിരീകരിച്ചു. പത്തൊമ്പതാം തീയതി നോമിനേഷന്‍ സമര്‍പ്പിക്കുന്ന ദിവസവും ചിഹ്നം അനുവദിക്കുന്ന ദിവസവും  യുഡിഎഫ് യോഗത്തിലും  ഇദ്ദേഹം പങ്കെടുത്തിരുന്നു. 
 
ബുധനാഴ്ച്ച  പാലാ നഗരസഭയില്‍ റിട്ടേണിംഗ് ഓഫീസര്‍ വിളിച്ച് ചേര്‍ത്ത നഗരസഭയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും വിവിധ രാഷട്രീയ കക്ഷികളുടെയും സംയുക്ത  യോഗത്തിലും കോവിഡ് പോസിറ്റീവായ ജോഷി വട്ടക്കുന്നേല്‍ പങ്കെടുത്തിരുന്നു. ഇതുമൂലം ജോഷിയുമായി നിരവദി പേര്‍ സമ്പര്‍ക്കത്തില്‍ വന്നതായാണ് വിവരം. ഈ  മീറ്റിംഗില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് വരണാധികാരിയുടെ പക്കലുണ്ട്. 

ഈ സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പൊതു ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കപ്പെടുന്ന  പ്രചരണ പരിപാടികള്‍ മുപ്പതാം തീയതി വരെ നിര്‍ത്തി വെക്കുകയാണെന്ന് കുര്യാക്കോസ് പടവനും സതീഷ് ചൊള്ളാനിയും അറിയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളും കുടുംബാംഗങ്ങളും   അടിയന്തരമായി   നിരീക്ഷണത്തില്‍ ആവുകയും ഞായറാഴ്ച  വരെ നിരീക്ഷണത്തില്‍ തുടരുകയും ചെയ്യും.  

മുപ്പതാം തീയതി പരിശോധനയ്ക്ക് വിധേയരായ ശേഷം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  ലഭിച്ചെങ്കില്‍ മാത്രമേ നേരിട്ടുള്ള  പ്രചരണ പരിപാടികള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍  പുനരാരംഭിക്കുകയുള്ളുവെന്നും നേതാക്കള്‍ അറിയിച്ചു.

Post a Comment

0 Comments